കുവൈത്ത് സിറ്റി: വിശ്വാസിക്ക് ശുദ്ധിയാകാനും ദൈവത്തിൻെറ സമാധാനം നേടുന്നതിനുമുള്ള അവസരമാണ് റമദാൻ ഒരുക്കുന്നതെന്ന് തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. സൂസൈപാക്യം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ല പ്രവാസി സംഘടന ടെക്സാസ് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താ൪ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികൾക്ക് കിട്ടുന്ന പ്രധാനപ്പെട്ട മൂന്ന് ഗുണങ്ങൾ മനഃശുദ്ധിയും ആത്മനിയന്ത്രണവും സഹജീവി സ്നേഹവുമാണെന്നും കഷ്ടപ്പെടുന്നവരെയും അഗതികളെയും അവഗണിക്കുന്നവന് ആരാധനാക൪മത്തിലൂടെ മാത്രം ദൈവസാമീപ്യം ലഭിക്കുകയില്ലെന്നും റമദാൻ സന്ദേശം നൽകിയ ഫൈസൽ മഞ്ചേരി ചൂണ്ടിക്കാട്ടി.
ടെക്സാസ് പ്രസിഡൻറ് ഇടവാ നാസ൪ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വൈസ് ചെയ൪മാൻ രാജൻ ദാനിയൽ, യൂസഫ് ഗസാൽ ജനറൽ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ട൪ യൂസഫ് ഗസാൽ, ടെക്സാസ് ചെയ൪മാൻ എം.എ. ഹിലാൽ, ഡോക്ട൪ സി.ജെ. സുരേഷ്, കെ.പി. വിജയകുമാ൪ എന്നിവ൪ സംസാരിച്ചു. ഒക്ടോബ൪ 18ന് ടെക്സാസ് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൻെറ റാഫിളിൻെറ ലോഞ്ചിങ് ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീന൪ സുമേഷ് സുധാകരന് നൽകി ഡോ. സൂസൈപാക്യം നി൪വഹിച്ചു.
ഹാഷിം അബ്ദുൽ ഹക്കിം പ്രാ൪ഥന നി൪വഹിച്ചു. ടെക്സാസ് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.