ജിദ്ദ: കഴിഞ്ഞ മൂന്ന് വ൪ഷത്തിനുള്ളിൽ ഏകദേശം 7000 ബൈക്കുകൾ പിടികൂടിയതായി ജിദ്ദ മേഖല സുരക്ഷ ഓഫീസ് മേധാവി കേണൽ സഅദ് അൽഗാമിദി വെളിപ്പെടുത്തി. വിവിധ ഭാഗങ്ങളിൽ രഹസ്യ സുരക്ഷ ഉദ്യോഗസ്ഥരടക്കമുള്ളവ൪ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഇതിൽ 1546 എണ്ണം ഈ വ൪ഷം പിടികൂടിയതാണ്. ഇതിൽ ഉപയോഗിക്കാൻ കൊള്ളാവുന്നത് പരസ്യമായി ലേലം ചെയ്യും. അനധികൃത ബൈക്കുകൾ പിടികൂടുന്നതിനുള്ള പരിശീലനം പൊലീസുകാ൪ക്ക് നൽകിയിട്ടുണ്ട്. അതിനുള്ള പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.