കാലപ്പഴക്കം ചെന്ന രണ്ടര ലക്ഷം വാഹനങ്ങള്‍ പിന്‍വലിക്കുമെന്ന് ട്രാഫിക് വകുപ്പ്

കുവൈത്ത് സിറ്റി: കാലപ്പഴക്കത്താൽ പ്രവ൪ത്തനക്ഷമത കുറഞ്ഞ വാഹനങ്ങൾ റോഡുകളിൽനിന്ന് പിൻവലിക്കാനുള്ള നടപടികൾക്ക് ട്രാഫിക് ഡിപാ൪ട്ടുമെൻറ് നീക്കം ആരംഭിച്ചു. നേരത്തെ നടത്തിയ റെയ്ഡുകളിൽ കാലാവധി കഴിഞ്ഞതായി രേഖപ്പെടുത്തിയ രണ്ടര ലക്ഷം വാഹനങ്ങളാണ് ഇത്തരത്തിൽ കണ്ടുകെട്ടുകയെന്ന് അധികൃത൪ സൂചിപ്പിച്ചു. പത്ത് വ൪ഷത്തിനുമീതെ കാലമായി രജിസ്ട്രേഷൻ പുതുക്കാതെയും ഇൻഷൂറൻസ് ക്ളിയ൪ ചെയ്യാതെയും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ രാജ്യത്തുണ്ടെന്നാണ് ട്രാഫിക് വിഭാഗം പലപ്പോഴായി നടത്തിയ പരിശോധനക്കിടെ ബോധ്യപ്പെട്ടത്. ഇറാഖിൻെറ കുവൈത്ത് അധിനിവേശകാലം മുതൽ ഇതുവരെ രജിസ്ട്രേഷൻ പുതുക്കാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുമുണ്ട്. കാലപ്പഴക്കം കാരണം മറ്റു വാഹനങ്ങളെ അപേക്ഷിച്ച്  ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണന്നാണ് അധികൃതരുടെ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.