തെക്കന്‍ ശര്‍ഖിയയില്‍ 164 കിലോ പഴയ ഇറച്ചി പിടികൂടി നശിപ്പിച്ചു

സൂ൪: തെക്കൻ ശ൪ഖിയ ഗവ൪ണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ മുനിസിപ്പാലിറ്റി അധികൃത൪ 164 കിലോ ഉപയോഗ ശൂന്യമായ ഇറച്ചി പിടികൂടി നശിപ്പിച്ചു. ജഅ്ലാൻ ബനി ബൂആലി, ജഅ്ലാൻ ബനി ബൂഹസൻ, അൽകാമിൽ അൽവാഫി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തിയത്. സൂപ്പ൪മാ൪ക്കറ്റുകൾ, റസ്റ്റോറൻറുകൾ, കഫ്തീരിയകൾ, മറ്റ് വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ വസ്തുക്കൾ പിടിച്ചെടുത്തത്. 997 കേന്ദ്രങ്ങൾ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 92 നിയമലംഘനങ്ങൾ കണ്ടെത്തി. 2260 പെട്ടി മറ്റ് ഭക്ഷ്യവസ്തുക്കളും പിടികൂടി നശിപ്പിച്ചിട്ടുണ്ട്.
റമദാനിൽ ഈ മേഖലയിൽ ആവശ്യത്തിന് ഇറച്ചി ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ അറവുശാലകളിൽ അറുക്കുന്ന മാടുകളുടെ എണ്ണവും മുനിസിപ്പാലിറ്റി പരിശോധിക്കുന്നുണ്ട്. റമദാനിൽ ഇതുവരെ 2376 ആടുകളെയും, 236 പോത്തുകളെയും, 29 ഒട്ടകങ്ങളെയും ഗവ൪ണറേറ്റിൽ അറുത്ത് ആവശ്യക്കാ൪ക്ക് എത്തിച്ചതായും മുനിസിപ്പാലിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.