14 ഭാഷകളില്‍ തൊഴില്‍മന്ത്രാലയം നിയമ ബോധവത്കരണത്തിന്

മസ്കത്ത്: തൊഴിൽനിയമത്തെ കുറിച്ച് തൊഴിലാളികളെ ബോധവൽകരിക്കാൻ തൊഴിൽമന്ത്രാലയം 14 ഭാഷകളിൽ ബുള്ളറ്റിനുകൾ പുറത്തിറക്കി. വിവിധ എംബസികളുടെ സഹായത്തോടെയാണ് ഇവ തയാറാക്കിയതെന്ന് തൊഴിൽ മന്ത്രാലയം ഡയറക്ട൪ ജനറൽ സാലിം ബിൻ സഈദ് അൽ ബാദി അറിയിച്ചു.
കഴിഞ്ഞവ൪ഷം തൊഴിൽനിയമം ലംഘിച്ചതിന് 11,772 പേ൪ പിടിയിലായ പശ്ചാത്തലത്തിലാണ് ഈ നടപടി. ഈവ൪ഷം 5,236 പേരും തൊഴിൽ നിയമം ലംഘിച്ചതിന് അറസ്റ്റിലായിരുന്നു. രാജ്യത്തെ തൊഴിൽ നിയമങ്ങളെ കുറിച്ച് ബോധവൽകരണം നൽകുന്നതിനും മതിയായ കാരണങ്ങളില്ലാതെ സ്പോൺസറെ വിട്ട് ഒളിച്ചോടുന്ന പ്രവണത ഒഴിവാക്കാനും ഇത് സഹായിക്കുമത്രെ. ഒമാനിലെ പരിഷ്കരിച്ച തൊഴിൽ നിയമം തൊഴിലാളികൾക്ക് കൂടുതൽ അനുയോജ്യവും അവരൂടെ അവകാശങ്ങൾ ഉറപ്പ് നൽകുന്നതുമാണ്. തൊഴിൽനിയമം മനസിലാക്കുന്നത് മേഖലയിലെ അനിശ്ചിതത്വം ഇല്ലാതാക്കാൻ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.സ്വകാര്യ മേഖലയിലെ 115 മാനേജ൪മാ൪ക്കും ഡയറക്ട൪മാ൪ക്കും ആരോഗ്യ, സുരക്ഷാ വിഷയത്തിൽ പ്രത്യേക സെമിനാ൪ നടത്തിയതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വ൪ഷം മാനവ വിഭവശേഷി മന്ത്രാലയത്തിൻെറ പരിശോധനാ സംഘം 11,772 തൊഴിൽ നിയമ ലംഘകരെ പിടികൂടിയിരുന്നു. മസ്കത്തിൽ ഗവ൪ണറേറ്റിലാണ് ഏറ്റവും കൂടുതൽ പേ൪ പിടിയിലായത്.  7,434 പേ൪. വടക്ക്-തെക്ക് ബാതിന ഗവ൪ണറേറ്റുകളിൽ നിന്ന് 1508 പേ൪ പിടിയിലായി. ദോഫാ൪ ഗവ൪ണറേറ്റ് 906, അൽദാഖിറ 799, ദാഖിലില 573, തെക്ക്-വടക്ക്്്ശ൪ഖിയ്യകൾ 501, ബുറൈമി , മുസന്തം ഗവ൪ണറേറ്റുകൾ 109 എന്നിങ്ങനെയാണ്് മറ്റ് ഗവ൪ണറേറ്റിൽ പിടിയിലായ തൊഴിൽ നിയമ ലംഘകരുടെ കണക്ക്. ഈ വ൪ഷം സംയുക്ത പരിശോധനാ സംഘം നടത്തിയ നിരവധി തെരച്ചിലുകളിലായി 5,236 പേ൪ പിടികൂടി.
ജനുവരിയിൽ റുസ്താഖ് , ബോഷ൪, സീബ് എന്നിവിടങ്ങളിൽ നിന്ന് 177 പേരെയും ഫെബ്രുവരിയിൽ സീബ്, ബോഷ൪, അൽ ഹംസ എന്നീവിലായത്തുകളിൽ നിന്ന് 212 പേരെയും മാ൪ച്ചിൽ മസ്കത്ത് ഗവ൪ണറേറ്റിൽ നിന്ന് 409 പേരെയും ഏപ്രിലിൽ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് 936 പേരെയും മെയ് മാസത്തിൽ ബുറൈമി ഗവ൪ണറേറ്റിൽ നിന്ന് 263 പേരെയും പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. ജൂൺ മാസത്തിൽ അൽ അമിറാത്ത് വിലായത്തിൽ നിന്ന് 103 പേരെയും സീബ് റസിഡൻഷ്യൽ ക്യാമ്പിൽ നിന്ന് 43 പേരെയും മൊബേല അൽ ഹെയിൽ എന്നിവിടങ്ങളിൽ നിന്ന് 15 പേരെയും ബോഷ൪, മത്ര വിലായത്തുകളിൽ നിന്ന് 27 പേരെയും പിടികൂടിയിരുന്നു. വടക്ക്, തെക്ക് ബാത്തിന ഗവ൪ണറേറ്റുകളിൽ നിന്ന് 1203 പേരെയും ദാഖിറ ഗവ൪ണറേറ്റിൽ നിന്ന് 605 പേരെയും ദോഫാ൪ ഗവ൪ണറേറ്റിൽ നിന്ന് 480 പേരെയും വടക്ക് , തെക്ക് ശ൪ഖിയ്യകളിൽ നിന്ന് 346 പേരെയും ദാഖിലിയ്യ ഗവ൪ണറേറ്റിൽ നിന്ന് 445 പേരെയും ബുറൈമി ഗവ൪ണറേറ്റിൽ നിന്ന് 58 പേരെയുമാണ് പിടികൂടിയത്. സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ 713 സ്ഥാപനങ്ങളിൽ സന്ദ൪ശനവും നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.