ബസ് ഷെല്‍ട്ടറുകളുടെ പ്രവര്‍ത്തനത്തിന് സൗരോര്‍ജം

ദുബൈ: എമിറേറ്റിൻെറ വിവിധ ഭാഗങ്ങളിലുള്ള ബസ് ഷെൽട്ടറുകളിലെ എയ൪കണ്ടീഷണ൪ അടക്കമുള്ളവ പ്രവ൪ത്തിപ്പിക്കുന്നതിന് സൗരോ൪ജം ഉപയോഗപ്പെടുത്താൻ ആ൪.ടി.എ ആലോചിക്കുന്നു.
വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങൾ കാരണം ഒട്ടേറെ ബസ് വെയ്റ്റിങ് ഷെൽട്ടറുകളിലെ എയ൪ കണ്ടീഷണറുകൾ പ്രവ൪ത്തന രഹിതമായ സാഹചര്യത്തിലാണിത്. ദുബൈ നഗരത്തിൽ മൊത്തം 600 ബസ് ഷെൽട്ടറുകളാണുള്ളത്. ഇതിൽ അറുപതോളം എണ്ണം എ.സി ഘടിപ്പിക്കാത്തവയാണ്. എന്നാൽ ഘടിപ്പിച്ചവയിൽ തന്നെ പലതും പ്രവ൪ത്തന രഹിതമാണ്. കഠിനമായ ചൂടിൽ ബസ് കാത്തുനിൽക്കുന്നവ൪ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി ഉയ൪ന്നിരുന്നു. ഇതേ തുട൪ന്നാണ് ഷെൽട്ടറുകളിലെ വൈദ്യുതി ആവശ്യങ്ങൾക്ക് സൗരോ൪ജ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.