സ്വദേശിയെ കബളിപ്പിച്ച് അറബ് വംശജന്‍ പണവുമായി കടന്നു

കുവൈത്ത് സിറ്റി: സംയുക്ത ഉടമസ്ഥതയിൽ സലൂൺ തുടങ്ങാമെന്ന് പറഞ്ഞ് പറ്റിച്ച് സ്വദേശിയിൽനിന്നും 5,000 ദീനാ൪ കവ൪ന്ന അറബ് വംശജൻ ഒളിവിൽ പോയതായി പരാതി. 10,000 ദീനാ൪ മുതൽ മുടക്കിൽ തുടങ്ങുന്ന പദ്ധതിയിലെ തൻെറ വിഹിതം അറബ് വംശജനെ ഏൽപ്പിച്ച സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. പണം കൈമാറി രണ്ടു ദിവസം കഴിഞ്ഞ് കൂട്ടുകാരന് ഫോൺ ചെയ്തപ്പോൾ മറുപടി ഉണ്ടായില്ലെന്നാണ് സ്വദേശിയുടെ പരാതി. അറബ് വംശജനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.