വ്യാജ പാസ്പോര്‍ട്ടില്‍ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചത് 2170 പേര്‍

കുവൈത്ത് സിറ്റി: വിമാനത്താവളത്തിലും അതി൪ത്തി ചെക്ക്പോസ്റ്റുകളിലും യാത്രക്കാരുടെ വിരലടയാള പരിശോധനാ സംവിധാനം ഏ൪പ്പെടുത്തിയത് മുതൽ വ്യാജ പാസ്പോ൪ട്ടുകൾ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് പിടിയിലായത് 2,170 പേ൪.  അതി൪ത്തി ചെക്ക്പോസ്റ്റുകളിലെ ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്  പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്. നുവൈസീബ്, അബ്ദലി, സാൽമി തുടങ്ങിയ അതി൪ത്തി ചെക്ക്പോസ്റ്റുകൾ, വിവിധ തുറമുഖങ്ങൾ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലൂടെ രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച് പിടിയിലായവരുടെ കണക്കാണിത്. ഇതിൽ കൂടുതൽ പേരും വിമാനത്താവളം വഴിയാണ്  രാജ്യത്തേക്ക് കടക്കാൻ ശ്രമം നടത്തയത്.
ഏഷ്യക്കാരും അറബ് വംശജരുമായി 2,100 പേരാണ് പാസ്പോ൪ട്ടിൽ കൃത്രിമം കാണിച്ച് എയ൪പോ൪ട്ട് വഴി രാജ്യത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്. 70 പേ൪ കര, നാവിക മാ൪ഗങ്ങൾ ഉപയോഗപ്പെടുത്തി വ്യാജ പാസ്പോ൪ട്ടിൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതായും ബന്ധപ്പെട്ടവ൪ വെളിപ്പെടുത്തി. കുറ്റകൃത്യങ്ങളിൽ പിടിയിലായി നാടുകടത്തപ്പെട്ടവ൪ വീണ്ടും രാജ്യത്തെത്തുന്നത് തടയാൻ വിമാനത്താവളത്തിലും അതി൪ത്തി ചെക്ക് പോസ്റ്റുകളിലും വിരലടയാള പരിശോധന ഏ൪പ്പെടുത്തിയിട്ട് 14 മാസമായി. ഏഷ്യക്കാരിൽ ബംഗ്ളാദേശിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ പിടിയിലായവരിലധികവും. തങ്ങളുടെ രാജ്യത്തിന് പുതിയ വിസ അനുവദിക്കുന്നത് തൽക്കാലം നി൪ത്തിവെച്ചതിനാൽ നേപാളിൽനിന്നും മറ്റും പാസ്പോ൪ട്ട് തരപ്പെടുത്തിയാണ് ബംഗ്ളാദേശുകാ൪ കുവൈത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.