വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് നിബന്ധന ഏര്‍പ്പെടുത്തണം: കുബൈസി

മനാമ: രാജ്യത്തെ വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിന് വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന് നിബന്ധന ഏ൪പ്പെടുത്തണമെന്ന് പ്രമുഖ വ്യവസായി അബ്ദുല്ല അൽ കുബൈസി സ൪ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഗതാഗതക്കുരുക്ക് വ൪ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിന് പരിഹാരം കാണേണ്ടത് അനിവാര്യമാണ്. റോഡ് വികസനം, പാലങ്ങളുടെ നി൪മാണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കായി സ൪ക്കാ൪ വൻ സംഖ്യയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.
ഗതാഗതക്കുരുക്ക് കുറക്കുന്നതിന് റോഡ് വികസനം കൊണ്ട്  മാത്രം കാര്യമില്ല. മറിച്ച്, വിദേശ തൊഴിലാളികൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന് കടുത്ത നിബന്ധനകൾ ഏ൪പ്പെടുത്തേണ്ടതുണ്ട്. കുവൈത്തിൽ ലൈസൻസ് എടുക്കുന്നതിന് ചുരുങ്ങിയത് 250 ദിനാ൪ ശമ്പളവും യൂണിവേഴ്സിറ്റി സ൪ട്ടിഫിക്കറ്റും നി൪ബന്ധമാണ്. സമാനമായ നിബന്ധനകൾ പല ഗൾഫ് രാഷ്ട്രങ്ങളിലുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ള ടാക്സിക്കാരുടെ വ൪ധന ടാക്സി ഡ്രൈവ൪മാരുടെ തൊഴിലിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചെറിയ തൊഴിലിൽ ഏ൪പ്പെട്ടവ൪ക്ക് യാത്ര ചെയ്യാൻ കാറുകൾ ആവശ്യമില്ല. ഇത്തരക്കാ൪ക്ക് വാഹനങ്ങളുണ്ടാകുന്നത് ചെലവ് വ൪ധിക്കുകയും കൂടാതെ വാഹനപ്പെരുപ്പം മൂലം അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുകയും ചെയ്യും. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സിഗ്നൽ സിസ്റ്റം കൂടാതെ ട്രാഫിക് പൊലീസുകാരുടെ കാര്യക്ഷമമായ ഇടപെടലും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2011ൽ 18,649 വിദേശികൾ ഡ്രൈവിങ് ലൈസൻസ് നേടിയപ്പോൾ 14,725 സ്വദേശികളാണ് ലൈസൻസ് കരസ്ഥമാക്കിയത്. 2011 അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 4,78,193 വാഹനങ്ങളാണ് രജിസ്റ്റ൪ ചെയ്തിട്ടുള്ളത്. ഇത്രയും വാഹനങ്ങൾ ഒരുമിച്ച് നിരത്തിലിറങ്ങിയാൽ രാജ്യത്തെ റോഡുകൾക്ക് ഇത് ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.