കടല്‍ക്കൊല: ശേഖറിന്‍െറ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയായില്ല

ദുബൈ: ജുമൈറയിൽ നിന്ന് ബോട്ടിൽ മൽസ്യബന്ധനത്തിന് പോയി തിരിച്ചുവരുന്നതിനിടെ അമേരിക്കൻ നാവിക സേന വെടിവെച്ച് കൊന്ന തമിഴ് സ്വദേശി രാമനാഥപുരം തിരുപ്പുല്ലാണി തോപ്പുവലസൈ ആറുമുഖത്തിൻെറ മകൻ എ. ശേഖറിൻെറ (27) മൃതദേഹം നാട്ടിലെത്തിക്കാൻ ഇനിയും നടപടിയായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണവും മറ്റ് കടലാസ് ജോലികളും പൂ൪ത്തിയാകാത്തതാണ് സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മൃതദേഹം നാട്ടിലയക്കാൻ കഴിയാത്തതിന് കാരണം. ഇതിന് ഇനിയും ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നാണ് ഇന്ത്യൻ നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യയും അമേരിക്കയും യു.എ.ഇയും അടങ്ങിയ മൂന്ന് രാജ്യങ്ങൾ ഉൾപ്പെട്ട സുപ്രധാന വിഷയമായതിനാൽ നടപടിക്രമങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്.  ശേഖറിൻെറ മൃതദേഹത്തിൻെറ പോസ്റ്റ്മോ൪ട്ടം നടപടികൾ കഴിഞ്ഞ ദിവസം പൂ൪ത്തിയാക്കിയിരുന്നു. എന്നാൽ റിപ്പോ൪ട്ടിലെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അറിയിച്ചു. അതേസമയം, പരിക്കേറ്റ് റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രാമേശ്വരം കരയൂ൪ രാമകൃഷ്ണൻെറ മകൻ മുത്തുമുനിയരാജ്, പെരിയപട്ടണം സ്വദേശി എം. പാണ്ഡുവനാഥൻ, തിരുവാടാണൈ സ്വദേശി കെ. മുത്തുക്കണ്ണൻ എന്നിവ൪ സുഖം പ്രാപിച്ചുവരിയാണ്. ഇവ൪ക്ക് ഏറെ വൈകാതെ ആശുപത്രി വിടാൻ കഴിഞ്ഞേക്കും. വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.