മക്ക: റമദാനോടനുബന്ധിച്ച് മക്കയിൽ ജയിലിൽ കഴിയുന്നവരെ മാപ്പ് നൽകി വിട്ടയക്കാനുള്ള നടപടി തുടങ്ങി. അബ്ദുല്ല രാജാവിൻെറ നി൪ദേശത്തെ തുട൪ന്നാണിത്. ഇതിൻെറ ഭാഗമായി 1400 ഓളം തടവുകാരുടെ ഫയലുകൾ പഠനവിധേയമാക്കും. ജയിൽവകുപ്പ്, ഗവ൪ണറേറ്റ്, ട്രാഫിക്, പൊലീസ്, മയക്ക് മരുന്ന് നി൪മാജനം എന്നീ അഞ്ച് വകുപ്പുകളിലെ ഉദ്യോഗസ്ഥരുൾപ്പെട്ട പ്രത്യേക സമിതിയാണ് മാപ്പിന് അ൪ഹരായവരെ കണ്ടെത്തുക. ഓരോ വ൪ഷവും റമദാനിൽ രാജ്യത്തെ വിവിധ ജയിലുകളിൽ നിരവധിപേരെ ഇങ്ങനെ വിട്ടയക്കാറുണ്ട്്്. മദീന മേഖലയിലെ ജയിലുകളിലും മാപ്പിന് അ൪ഹരായവരെ കണ്ടെത്തി വിട്ടയക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.