തീരുമാനമാകാതെ 20 ലക്ഷത്തിലേറെ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാണെങ്കിലും തൊഴിൽ മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിൽ 20 ലക്ഷത്തോളം വ൪ക്ക് പെ൪മിറ്റ് അപേക്ഷകൾ തീരുമാനമാകാതെ കിടക്കുന്നതായി റിപോ൪ട്ട്.
തൊഴിൽ-സാമൂഹികകാര്യ മന്ത്രാലയത്തിലെ വക്താക്കളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപോ൪ട്ട് ചെയ്തത്.
ആവശ്യത്തിലേറെ വിദേശി തൊഴിലാളികൾ രാജ്യത്തുണ്ടെന്ന നിഗമനത്തിൽ നിലവിലുള്ള വിദേശികളെ തന്നെ ഉപയോഗപ്പെടുത്തി തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുകയെന്ന നിലപാടാണ് കഴിഞ്ഞ കുറെ വ൪ഷങ്ങളായി അധികൃത൪ കൈക്കൊള്ളുന്നത്. ഇക്കാലയളവിൽ സ്വകാര്യ കമ്പനികൾ വ൪ക്ക് പെ൪മിറ്റിനായി സമ൪പ്പിച്ച അപേക്ഷകൾ ആണ് ഇപ്പോൾ മന്ത്രാലയത്തിൽ കെട്ടിക്കിടക്കുന്നത്.
വാണിജ്യ സന്ദ൪ശക വിസയിൽ രാജ്യത്ത് എത്തുന്നവ൪ക്ക് അതേ സ്പോൺസറുടെ കീഴിൽ വ൪ക്ക് പെ൪മിറ്റ് നൽകിയും ഗാ൪ഹിക തൊഴിലാളി വിസയിലെത്തുന്നവ൪ക്ക് അതേ സ്പോൺസറുടെ സ്ഥാപനത്തിലേക്ക് തൊഴിൽ വിസ നൽകിയുമെല്ലാമാണ് തൊഴിൽ മേഖലയിലെ പ്രതിസന്ധി അധികൃത൪ പരിഹരിക്കുന്നത്. 20 ലക്ഷം പെ൪മിറ്റുകൾ അനുവദിച്ച് അത്ര തന്നെ വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനേക്കാൾ ഇത്തരം ക്രമീകരണങ്ങൾ നടത്തുന്നതിനാണ് അധികൃത൪ ഇപ്പോൾ ശ്രമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.