കുവൈത്ത്് സിറ്റി: പകൽ പരസ്യമായി വെള്ളം കുടിച്ച് റമദാനെ അനാദരിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കഴിഞ്ഞ ദിവസം സിറ്റിക്കടുത്ത് ഗൾഫ് സ്ട്രീറ്റ് റോഡിലാണ് സംഭവം.
പതിവ് പട്രോളിങിന്റെ ഭാഗമായി പ്രദേശത്തെത്തിയ പൊലീസ് കടൽക്കരയിലിരുന്ന് വിദേശി യുവാവ് വെള്ളം കുടിക്കുന്നത് കണ്ടു.
യുവാവിനെ സമീപിച്ച് കാര്യം തിരക്കിയപ്പോൾ തങ്ങൾ നോമ്പ് പിടിക്കാറില്ലെന്നായിരുന്നു മറുപടി. വിശുദ്ധമാസത്തെ പരസ്യമായി അനാദരിച്ചതിന് നടപടിയെടുത്തെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.