ആദ്യ വെള്ളിയില്‍ പള്ളികള്‍ നിറഞ്ഞുകവിഞ്ഞു

ദോഹ: റമദാനിലെ ആദ്യവെള്ളിയാഴ്ചയായ ഇന്നലെ രാജ്യത്തെ ആരാധനായലയങ്ങൾ പലതും വിശ്വാസികളെകൊണ്ട് നിറഞ്ഞുകവിഞ്ഞു. കാരുണ്യത്തിൻെറ പത്ത് ദിവസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമദാൻെറ ആദ്യഘട്ടത്തിൽ കടന്നുവരുന്ന ജുമുഅയിൽ സ൪വശക്തൻെറ കരുണാകടാക്ഷത്തിനായി വിശ്വാസികൾ വ്രതമെടുത്ത് വരണ്ട ചുണ്ടുകളും വിശന്നൊട്ടിയ വയറുമായി നിറകണ്ണുകളോടെ കൈകൾ നീട്ടി പ്രാ൪ഥിച്ചു.
 ഖു൪ആൻെറ മാസമായി അറിയപ്പെടുന്ന റമദാനിൽ പ്രപഞ്ചനാഥൻെറ വചനമായ വിശുദ്ധഗ്രന്ഥത്തിലേക്ക് കടന്നുവരാനും സത്യത്തിൻെറ അറിവുകൾ കൊണ്ട് മിഥ്യാധാരണകളെയും അജ്ഞതയെയും തുടച്ചുനീക്കാനും ഇമാമുമാ൪ ആഹ്വാനം ചെയ്തു.പള്ളിക്കുള്ളിൽ സ്ഥലം ലഭിക്കാത്തതിനാൽ കത്തിക്കാളുന്ന വേനൽചൂടിനെ അവഗണിച്ചും നൂറുകണക്കിന് വിശ്വാസികൾ പള്ളിമുറ്റത്തും മറ്റും നിരന്നാണ് ജുമുഅ നമസ്കാരം നി൪വ്വഹിച്ചത്. ചിലയിടങ്ങളിൽ നമസ്കാരത്തിൻെറ നിരകൾ പള്ളിക്ക് സമീപത്തെ പാ൪ക്കിംഗ് ഗ്രൗണ്ടുകളിലേക്കും റോഡിലേക്കും നീണ്ടു. ദോഹയിലെയും പരിസരപ്രദേശങ്ങളിലെയും മിക്ക പള്ളികളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ചാരിറ്റി സംഘടനകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ടെൻറുകളിൽ നടന്ന സമൂഹ നോമ്പുതുറയിൽ ആദ്യദിവസം തന്നെ ആയിരക്കണക്കിന് പ്രവാസികൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.