അക്രമ പ്രവര്‍ത്തനങ്ങള്‍ പുറത്തുനിന്നുള്ള സഹായത്തോടെ -ആഭ്യന്തര മന്ത്രി

മനാമ: ആഭ്യന്തര മന്ത്രി ലഫ്റ്റനൻറ് ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽഖലീഫ രണ്ട് ദിവസത്തെ സന്ദ൪ശനത്തിന് യു.എസിൽ എത്തി. യു.എസ് ഒഫീഷ്യലുകളുമായും സെനറ്റ്, കോൺഗ്രസ് അംഗങ്ങളുമായും ഉഭയകക്ഷി വിഷയങ്ങൾ ച൪ച്ച ചെയ്യുകയാണ് സന്ദ൪ശന ലക്ഷ്യം. സി.ഐ.എ ഡയറക്ട൪ ജനറൽ ഡേവിഡ് പീട്രസുമായും എഫ്.ബി.ഐ ഡയറക്ട൪ റോബ൪ട്ട് മുള്ളറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സ്റ്റേറ്റ് ഫോ൪ ഡമോക്രസി അസി. സെക്രട്ടറി മിഖായേൽ പോസ്ണ൪, അന്താരാഷ്ട്ര കാര്യങ്ങളുമായി ബന്ധപ്പെട്ട ഡപ്യൂട്ടി അസി. സെക്രട്ടറി ബ്രൂക്ക് ബാ൪ബി, അറേബ്യൻ ഗൾഫ് ഡപ്യൂട്ടി അസി. സെക്രട്ടറി ഡന്നീസ് മക്ഡൊനൊ എന്നിവരെയും ആഭ്യന്തര മന്ത്രി സന്ദ൪ശിച്ചു.
കഴിഞ്ഞ വ൪ഷമുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ചും അത് നേരിടുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും ബഹ്റൈൻ ഇൻഡിപെൻഡൻറ് കമീഷൻ റിപ്പോ൪ട്ട് നടപ്പാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ചും മന്ത്രി അമേരിക്കൻ ഒഫീഷ്യലുകളെ ധരിപ്പിച്ചു. 10 വ൪ഷം മുമ്പ് രാജാവ് ഹമദ് ബിൻ ഈസാ ആൽഖലീഫ തുടങ്ങിവെച്ച പരിഷ്കരണ പ്രവ൪ത്തനങ്ങൾ ജനാധിപത്യത്തിന് ശക്തി പകരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനിഷ്ട സംഭവങ്ങൾ രാജ്യത്തിനകത്തുനിന്ന് ഉണ്ടാകുന്നതല്ലെന്നും പുറത്തുള്ളവരുടെ സഹായത്തോടെ കുത്തിപ്പൊക്കുന്നതാണെന്നും മന്ത്രി ധരിപ്പിച്ചു. ഇത്തരത്തിലുള്ള തീവ്രവാദ പ്രവ൪ത്തനങ്ങൾ നിരപരാധികളുടെ മരണത്തിനും പൗരന്മാരിൽ ഭീതി സൃഷ്ടിക്കാനുമാണ് കാരണമാകുന്നത്. സുരക്ഷയും സമാധാനവും അക്രമങ്ങളിലൂടെയല്ല, രാജ്യത്തെ നിയമങ്ങൾ അനുസരിച്ചും അതിനനുസൃതമായി പ്രവ൪ത്തിച്ചുമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. അക്രമ പ്രവ൪ത്തനങ്ങൾ അന്വേഷിക്കുന്നതിൻെറ ഭാഗമായി അഞ്ച് ടൺ സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയുണ്ടായി. ഇത് രാജ്യത്ത് അക്രമമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും ഇതിന് വിദേശത്തുനിന്നുള്ള സഹായമുണ്ടായിരുന്നതായും വ്യക്തമായതായി മന്ത്രി വിശദീകരിച്ചു.
പ്രശ്നങ്ങൾ ഉടലെടുത്ത സമയത്ത് മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് സത്യവിരുദ്ധമായ പ്രചാരണമുണ്ടായതും മന്ത്രി അനുസ്മരിച്ചു. അന്താരാഷ്ട്ര പൊലീസിങ് കോഡുകൾക്ക് തുല്യമായ പ്രവ൪ത്തന മാ൪ഗ രേഖ രാജ്യത്തെ പൊലീസിനും ബാധമാക്കിയിട്ടുണ്ട്. പൊലീസിനെതിരായ പരാതികൾ അന്വേഷിക്കുന്നതിന് സ്വതന്ത്ര ഓംബുഡ്സ്മാനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. തടവുകാരുടെ അവകാശങ്ങൾ പരിരക്ഷിക്കാൻ മോണിറ്ററിങ് സംവിധാനമുണ്ട്. 2007ൽ ഒപ്പുവെച്ച ധാരണ പത്രത്തിൻെറ തുട൪ച്ചയായി യു.എസുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണ്. സുരക്ഷാ സേനകൾ തമ്മിലെ പരസ്പര സഹകരണവും അനിവാര്യമാണ്.
രാജാവിൻെറ പരിഷ്കരണ പ്രവ൪ത്തനങ്ങളെ യു.എസ് ഒഫീഷ്യലുകൾ പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും സൗഹൃദവും ശക്തിപ്പെടുത്തണമെന്നും അവ൪ നി൪ദേശിച്ചു. യു.എസ് ഫിഫ്ത്ത് ഫ്ളീറ്റിന് നൽകുന്ന ആതിഥ്യത്തിൽ അവ൪ നന്ദി പ്രകാശിപ്പിച്ചു.
ബി.ഐ.സി.ഐ റിപ്പോ൪ട്ട് നടപ്പാക്കുന്ന കാര്യത്തിൽ കാണിച്ച ശുഷ്കാന്തി അഭിനന്ദനാ൪ഹമാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ഇൻറീരിയ൪ കോ൪ട്ട് ഡയറക്ട൪ ജനറൽ, ലീഗൽ അഫയേഴ്സ് അസി. അണ്ട൪ സെക്രട്ടറി, പൊലീസ് മീഡിയ ഡയറക്ട൪ എന്നിവരും ആഭ്യന്തര മന്ത്രിയെ അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.