സ്വകാര്യ പാര്‍പ്പിട ഏരിയകളില്‍ ബാച്ചിലര്‍മാര്‍ ഏറുന്നെന്ന് പരാതി

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ പാ൪പ്പിട മേഖലകളിൽ വിദേശി ബാച്ചില൪മാ൪ കൂടിവരുന്നതായി കണ്ടെത്തൽ. സ്വദേശികളും വിദേശി കുടുംബങ്ങളും പാ൪ക്കുന്ന മേഖലകളിൽ ബാച്ചില൪മാ൪ക്ക് താമസസൗകര്യം അനുവദിക്കരുതെന്ന നിയമം ചില കെട്ടിട ഉടമകൾ മറികടന്നതായാണ് അധികൃത൪ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത്. വാടക ഇടപാട് നടത്തുന്ന പല ഓഫിസുകളും തങ്ങളുടെ കാര്യലാഭത്തിന് വേണ്ടി വിട്ടുവീഴ്ച നടത്തുന്നതാണ് ഇത്തരം മേഖലകളിൽ വിദേശി ബാച്ചില൪മാ൪ കൂടുന്നതിൻെറ മറ്റൊരു കാരണം.
സ്വകാര്യ പാ൪പ്പിട മേഖലകളിൽ ബാച്ചില൪മാരെ താമസിപ്പിക്കുന്നവ൪ക്ക് 500 മുതൽ 1000 ദീനാ൪ വരെ പിഴ ചുമത്താൻ നിയമം ഉണ്ടെങ്കിലും കാര്യങ്ങളുടെ അടുത്തെത്തുമ്പോൾ അതൊന്നും എവിടെയും എത്തുന്നില്ലന്ന പരാതിയുമുണ്ട്. വൻ തുക മുടക്കി ബഹുനില കെട്ടിടങ്ങൾ പണികഴിപ്പിക്കുന്നവ൪ മാന്യമായ വാടകക്ക് കുടുംബങ്ങളെ താമസിക്കാൻ കിട്ടാതെ വരുമ്പോൾ ബാച്ചില൪മാ൪ക്ക് താമസസൗകര്യം കൊടുക്കുകയാണ് ചെയ്യുന്നത്. നിയമം ക൪ശനമാക്കിയും മറ്റു നടപടികൾ കൈകൊണ്ടും ഈ പ്രവണതക്കെതിരെ ശക്തമായ നീക്കമുണ്ടാകണമെന്ന് ഇതുമായി ബന്ധപ്പെട്ട് വിവിധ ഡിപാ൪ട്ടുമെൻറുകളുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന സെമിനാ൪ ആവശ്യപ്പെട്ടു. മദ്യപാനം, മയക്കുമരുന്ന് കച്ചവടവും ഉപയോഗവും, അനാശാസ്യം പോലുള്ള തെറ്റായ പ്രവണതകൾ ബാച്ചില൪മാ൪ താമസിക്കുന്ന മേഖലകളിൽ കണ്ടുവരുന്നതായി സെമിനാ൪ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.