വിദേശപര്യടനം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ തിരിച്ചെത്തി

മസ്കത്ത്: വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ഖത്തറിലും സ്വകാര്യ സന്ദ൪ശനം പൂ൪ത്തിയാക്കി ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് വ്യാഴാഴ്ച തിരിച്ചെത്തി. റോയൽ വിമാനത്താവളത്തിൽ ഉപ പ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് ആൽസഈദ്, സുൽത്താന്റെ ഉപദേഷ്ടാവ് ശബീബ് ബിൻ തൈമൂ൪ അൽ സഈദ്, പാരമ്പര്യ സാംസ്കാരിക മന്ത്രി സയ്യിദ് ഹൈതാം ബിൻ താരിഖ് ആൽസഈദ്, ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ ആൽബുസൈദി, നീതി ന്യായ മന്ത്രി ശൈഖ് അബ്ദുൽ മാലിഖ് ബിൻ അബ്ദുല്ല ആൽഖലീലി, മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സാൽമി തുടങ്ങിയ മന്ത്രിമാരും പ്രമുഖരും സേനാ തലവന്മാരും സുൽത്താനെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.
ദീവാൻ ഓഫ് റോയൽ കോ൪ട്ട് മന്ത്രി ഖാലിദ് ബിൻ ഹിലാൽ ബിൻ സഊദ് അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, പ്രതിരോധ മന്ത്രി സയ്യിദ് ബദ൪ ബിൻ സഊദ് ബിൻ ഹരീബ് ആൽബൂസൈദി , വിദേശ കാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല, ധനകാര്യ മന്ത്രി ദാ൪വീഷ് ബിൻ ഇസ്മാഈൽ ആൽബലുഷി എന്നിവ൪ സുൽത്താനെ അനുഗമിച്ചിരുന്നു. മൂന്ന് ദിവസത്തെ ഖത്ത൪ സന്ദ൪ശനം മതിയാക്കി ഒമാിലേക്ക് മടങ്ങിയ ഖാബൂസിന് ദോഹ വിമാനത്താവളത്തിൽ ഹൃദ്യമായ യാത്രയയപ്പ് ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.