സ്ഫോടന കേസുകളിലെ പ്രതി അറസ്റ്റില്‍

മനാമ: രാജ്യത്തുണ്ടായ സ്ഫോടനക്കേസുകളിലെ പ്രതികളിലൊരാളായ ഹുസൈൻ ഈസ മുഹമ്മദ് ആദം പിടിയിലായതായി പബ്ലിക് സെക്യൂരിറ്റി മോധാവി മേജ.ജനറൽ താരിഖ് അൽഹസൻ വ്യക്തമാക്കി. സുരക്ഷാ സേനയുടെ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. പത്രങ്ങളിലൂടെ പ്രതിയുടെ ചിത്രം പുറത്തുവിടുകയും പബ്ലിക് പ്രോസിക്യൂട്ടറുടെ അറസ്റ്റ് വാറണ്ടും പ്രതിയെ പിടികൂടുന്നതിന് സഹായകമായി. തദ്ദേശീയമായി സ്ഫോടക വസ്തുക്കൾ നി൪മിക്കുന്നതിലും അത് പ്രയോഗിക്കുന്നതിലും പ്രതിയുടെ പങ്കാളിത്തം സംശയരഹിതമാണ്. ജനങ്ങൾക്കിടയിൽ ഭീതി പട൪ത്താനും പൊലീസുകാ൪ക്ക് പരിക്കേൽപിക്കാനും പ്രതിയടക്കമുള്ള സംഘത്തിന്റെ സ്ഫോടനങ്ങളിലൂടെ കഴിഞ്ഞിരുന്നുവെന്നും താരിഖ് വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.