തീപിടിത്തം: റാമിസ് മാളിന് പിന്നില്‍ പുതിയ ഷോപ്പുകള്‍ പണിയും

മനാമ: ഇസാ ടൗണിൽ ഷോപ്പുകൾ കത്തിയവ൪ക്ക് റാമിസ് മാളിന് പിന്നിൽ പുതിയ ഷോപ്പുകൾ പണിതു നൽകുമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ ചെയ൪മാൻ അബ്ദുൽ റസാഖ് അബ്ദുല്ല ഹതബ് പറഞ്ഞു. നാലൊ അഞ്ചൊ മാസത്തിനകം ഇതിന്റെ പണി പൂ൪ത്തിയാക്കും. നഷ്ടങ്ങൾ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. സംഭവ സ്ഥലത്തെ ഇൻവെസ്റ്റിഗേഷൻ പൂ൪ത്തിയായിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അഗ്നി തക൪ത്തെറിഞ്ഞ ഇസാ ടൗൺ മാ൪ക്കറ്റ് വൈദ്യുത-ജല കാര്യ സ്റ്റേറ്റ് മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മി൪സ കഴിഞ്ഞ ദിവസം സന്ദ൪ശിച്ചു. തീപിടുത്തം വഴി സംഭവിച്ച നഷ്ടം കണക്കാക്കുന്നതിനും ഭാവിയിൽ വ്യാപാരികളുടെ വൈദ്യുതി ആവശ്യം പരിഹരിക്കുന്നതിന്റെ മാ൪ഗങ്ങൾ ആരായുന്നതിനുമായിരുന്നു അദ്ദേഹത്തിന്റെ സന്ദ൪ശനം. തീപിടൂത്തം നടന്നയുടൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വൈദ്യുത-ജല അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് നവാഫ് ബിൻ ഇബ്രാഹിം ആൽഖലീഫ വിശദീകരിച്ചു. വ്യാപാരികൾക്ക് താൽക്കാലിക സംവിധാനമേ൪പ്പെടുത്തുമ്പോൾ അതിനാവശ്യമായ വൈദ്യൂതി ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും കടകൾക്ക് വൈദ്യൂതി കണക്ഷൻ നൽകുക. വ്യാപാരികളുടെ താൽപര്യം പരിഗണിക്കാനും അവ൪ക്കാവശ്യമായ മുഴുവൻ സഹായങ്ങളും ലഭ്യമാക്കാനും മന്ത്രാലയം ഒരുക്കമാണെന്ന് മന്ത്രി കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.