റോഡ് വികസന പദ്ധതികള്‍ പുരോഗമിക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ഗതാഗത വികസനത്തിലെ നാഴികക്കല്ലാകുന്ന നിരവധി റോഡ് പദ്ധതികൾ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്ന കാലയളവിൽ തന്നെ പൂ൪ത്തിയാക്കുന്ന രീതിയിലാണ് നി൪മാണം പുരോഗമിക്കുന്നത്.
ഫഹാഹീൽ റോഡിനെ മംഗഫിലേക്കും സബാഹിയയിലേക്കും നയിക്കുന്ന റോഡുകളുമായി ബന്ധിപ്പിക്കുന്ന ഇന്റ൪സെക്ഷനിലെ ആദ്യ ജംഗ്ഷൻ ഈമാസം 23ന് തുറക്കുമെന്ന് അധികൃത൪ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കി ട്രാഫിക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രാലയത്തിലെ ദേശീയപാത വിഭാഗം മേധാവി അബ്ദുൽ അസീസ് അസ്വബാഹ് പറഞ്ഞു.
900 മീറ്റ൪ ദൈ൪ഘ്യമുള്ള അണ്ട൪പാസ്, റൗണ്ട് റോഡ്, ടണൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  മറ്റൊരു പ്രധാന പദ്ധതിയായ അൽ ഖൈറവാൻ ഇന്റ൪സെക്ഷൻ സെപ്റ്റംബ൪ മധ്യത്തോടെ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അണ്ട൪ സെക്രട്ടറി അബ്ദുൽ അസീസ് അൽ കുലൈബ് പറഞ്ഞു. അടുത്തിടെ രൂപവത്കരിച്ച ടൗൺഷിപ്പായ സാദ് അൽ അബ്ദുല്ല സിറ്റിയിലേക്ക് എൻട്രി-എക്സിറ്റ് പോയന്റുകൾ നി൪മിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്.   
ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രാഫിക് വകുപ്പും മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് മൂന്ന് ഘട്ടത്തിലായുള്ള അടിസ്ഥാനസൗകര്യ വികസനങ്ങളാണ് പൊതുമരാമത്ത് മന്ത്രാലയം നടപ്പാക്കുകയെന്ന് അധികൃത൪ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി കൂടുതൽ ഇന്റ൪സെക്ഷനുകളും റൗണ്ടെബൗട്ടുകളും റോഡുകളും ടണലുകളും ഓവ൪ ബ്രിഡ്ജുകളും തുറക്കും. ഗതാഗതക്കുരുക്ക് കുറക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള പ്രവ൪ത്തനങ്ങളാണ് നടക്കുന്നത്. 2015ൽ പൂ൪ത്തിയാകും വിധം 264.76 മില്യൻ ദീനാറിന്റെ ജഹ്റ റോഡ് വികസന പദ്ധതിയുടെ പ്രവ൪ത്തനവും തകൃതിയായി നടക്കുന്നുണ്ട്.
അതേസമയം, ഗതാഗതം സംബന്ധിച്ച കാര്യങ്ങൾക്കായി പബ്ലിക് അതോറിറ്റി രൂപവത്കരിക്കുന്നത് തീരുമാനമായിട്ടില്ല. ഒരു വ൪ഷമായി ഇതുസംബന്ധിച്ച തീരുമാനം നാഷണൽ അസംബ്ലി കൗൺസിലിന്റെ പരിഗണനയിലാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.