പ്രകോപനപരമായ രചന: യുവതിയടക്കം ആറ് എഴുത്തുകാര്‍ക്ക് തടവും പിഴയും

മസ്കത്ത്: പ്രകോപനപരവും അപകീ൪ത്തികരവുമായ രചനകൾ നടത്തിയെന്ന കുറ്റത്തിന് വനിതയടക്കം ആറ് ഒമാനി യുവാക്കൾക്ക് മസ്കത്ത് പ്രാഥമിക കോടതി തടവും പിഴയും വിധിച്ചു. ഇവ൪ ഒരുവ൪ഷം തടവും ആയിരം റിയാൽ പിഴയും അനുഭവിക്കണം. അപകീ൪ത്തിപ്പെടുത്തൽ, സൈബ൪ കുറ്റകൃത്യം എന്നിവ ചുമത്തിയാണ് ദോഫാ൪ യൂനിവേഴ്സിറ്റി എഞ്ചിനീയറിങ് കോളജ് വിദ്യാ൪ഥിനിയും ദാൽകൂത്ത് വിലായത്ത് സ്വദേശിനിയുമായ മുനാ ബിൻത് സുഹൈൽ ബിൻ സഈദ് ഹ൪ദാൻ (24), സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി , ലോ കോളെജ് വിദ്യാ൪ഥിയും സൊഹാ൪ സ്വദേശിയുമായ മുഹമ്മദ് ബിൻ ഖാതി൪ ബിൻ റാഷിദ് അൽ ബാദി (21), സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ജീവനക്കാരനും മസ്കത്ത് സ്വദേശിയുമായ മുഹമ്മദ് ബിൻ സായിദ് ബിൻ മ൪ഹൂൻ അൽ ഹബ്സി (26), മാനവ വിഭവ ശേഷി മന്ത്രാലയം ജീവനക്കാരനും ബഹ്ല സ്വദേശിയുമായ അബ്ദുല്ല ബിൻ സാലിം ബിൻ ഹമദ് അൽ സിയാബി (24), സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ജീവനക്കാരനും അൽ ഹംറാ വിലായത്ത് സ്വദേശിയുമായ താലിബ് ബിൻ അലി ബിൻ ഹിലാൽ അൽ ഹബ്രി (27), സൂ൪ സ്വദേശി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ നാസ൪ അൽ ഉറൈമി (32) എന്നിവ൪ക്കാണ് ശിക്ഷ ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.