ഖത്തര്‍ ചാരിറ്റിക്ക് 30 ദശലക്ഷം റിയാലിന്‍െറ റമദാന്‍ പദ്ധതി

ദോഹ: റമദാനിൽ ഖത്ത൪ ചാരിറ്റി രാജ്യത്തിനകത്തും പുറത്തുമായി 30 ദശലക്ഷം റിയാലിൻെറ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് സി.ഇ.ഒ യൂസുഫ് അഹ്മദ് അൽ കുവാരി പറഞ്ഞു. 11 ലക്ഷം ആളുകൾക്ക് അതിൻെറ പ്രയോജനം ലഭിക്കും.
ഇഫ്താ൪ വിരുന്നുകൾ, ദാരിദ്ര്യം പുറത്തറിയിക്കാതെ ജീവിക്കുന്ന കുടുംബങ്ങൾക്കുള്ള ധനസഹായം, അഗതികൾക്കുള്ള വസ്ത്രവിതരണം, അനാഥകൾക്കുള്ള പെരുന്നാൾ സമ്മാനങ്ങൾ, ഫിത്൪ സകാത്ത് വിതരണം തുടങ്ങിയവയായിരിക്കും റമദാനിലെ മുഖ്യ ക്ഷേമ പദ്ധതികൾ.
തമ്പുകൾ, സ്കൂളുകൾ, അൽ അഹ്ലി ക്ളബ് എന്നിവിടങ്ങളിലായി ഒമ്പത് ഇഫ്താ൪ വിരുന്ന് കേന്ദ്രങ്ങളാണ് ഖത്ത൪ ചാരിറ്റി ഒരുക്കുന്നത്.
യുദ്ധക്കെടുതികളനുഭവിക്കുന്ന ഫലസ്തീൻ, സോമാലിയ, പാകിസ്താൻ, സിറിയൻ അഭയാ൪ഥി ക്യാമ്പുകൾ എന്നിവിടങ്ങളിലാണ് രാജ്യത്തിന് പുറത്തുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ മുഖ്യ പരിഗണന നൽകുന്നത്.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.