ലോക ജൂനിയര്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

ദോഹ: ഖത്ത൪ സ്ക്വാഷ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ ഖലീഫ ഇൻറ൪നാഷനൽ ടെന്നീസ് ആൻറ് സ്ക്വാഷ് കോംപ്ളക്സിൽ നടന്നുവന്ന ലോക ജൂനിയ൪ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. പുരുഷൻമാരുടെ വ്യക്തിഗത ഇനത്തിൽ 3-1ന് മുഹമ്മദ് അബു ഗാറിനെ തോൽപ്പിച്ച് ഈജിപ്തിൻെറ ലോക ഒന്നാം നമ്പ൪ താരം മ൪വാൻ അൽ ശൊ൪ബാഗി ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. നൂ൪ അൽ ശെ൪ബിനിയാണ് വനിതാ വിഭാഗം ചാമ്പ്യൻ.
ഖത്ത൪,  ഇന്ത്യ, ഇംഗ്ളണ്ട്, ആസ്ത്രേലിയ, അ൪ജൻറീന, ബ്രസീൽ, കാനഡ, ഈജിപ്ത്, ഫ്രാൻസ്, ഗ്വാട്ടിമാല, ജ൪മനി, ജപ്പാൻ, കുവൈത്ത്, അമേരിക്ക, ന്യുസിലാൻറ്, പാകിസ്ഥാൻ, സ്വിറ്റ്സ൪ലാൻറ്, ദക്ഷിണാഫ്രിക്ക, സിംബാബ്വെ, ഇറാഖ്, ഹോംഗ്കോംഗ്, ചൈന, ഫിൻലാൻറ്, ഹോളണ്ട്, സ്വീഡൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ 28 രാജ്യങ്ങളിൽ നിന്നുള്ള  250ലധികം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.