റമദാന്‍ ഒന്ന് 20നെന്ന് ഉജൈരി

കുവൈത്ത് സിറ്റി: ഈമാസം 20 വെള്ളിയാഴ്ച വിശുദ്ധ റമദാൻെറ ആദ്യ ദിനമായിരിക്കുമെന്ന് പ്രശസ്ത ഗോളശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ ഡോ. സാലിഹ് അൽ ഉജൈരി. ഈമാസം 19ന് വ്യാഴാഴ്ച രാവിലെ 7.24നാണ് റമദാൻ ചന്ദ്രപ്പിറ ഉദിക്കുക. തുട൪ന്ന് അതേ ദിവസം സൂര്യാസ്തമയം കഴിഞ്ഞ് ഒരു മിനിറ്റ് വരെ റമദാൻ അമ്പിളി മാനത്തുണ്ടാകുമെങ്കിലും കുവൈത്തിൽ കാണാൻ പ്രയാസമായിരിക്കും.
അതേസമയം, സൂര്യാസ്തമയം കഴിഞ്ഞതിന് ശേഷവും അഞ്ച് മിനിറ്റ് വരെ മാസപ്പിറ മാനത്ത് തെളിയുന്നതിനാൽ മക്കയിൽ അത് ദൃശ്യമാകുമെന്നും അതിൻെറ അടിസ്ഥാനത്തിൽ കുവൈത്തിലും റമദാൻ തുടങ്ങുന്നത് വെള്ളിയാഴ്ചയായിരിക്കുമെന്നും ഉജൈരി പറഞ്ഞു. റമദാൻെറ ആദ്യനാളുകളുടെ ദൈ൪ഘ്യം 15 മണിക്കൂറും 18 മിനിറ്റുമാണെങ്കിൽ അവസാനമത്തെുമ്പോഴേക്ക് ഇത് 14 മണിക്കൂ൪ 33 മിനിറ്റ് എന്ന നിലയിലേക്ക് ചുരുങ്ങുമെന്ന് ഉജൈരി സൂചിപ്പിച്ചു. ഈ വ൪ഷം റമദാൻ മുപ്പത് തികക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അതിനിടെ, റമദാൻ മാസപ്പിറ കാണുന്നതിനും ഇക്കാര്യത്തിൽ തീരുമാനം കൈകൊള്ളുന്നതിനും വ്യാഴാഴ്ച വൈകുന്നേരം യോഗം ചേരുമെന്ന് ബന്ധപ്പെട്ട സമിതിയുടെ മേധാവി ഖാലിദ് അൽ മദ്കൂ൪ പറഞ്ഞു. സൗദി പോലുള്ള ഏതെങ്കിലും ജി.സി.സി രാജ്യങ്ങളിൽ വ്യാഴാഴ്ച മാസം കണ്ടതായി സ്ഥിരീകരിച്ച റിപോ൪ട്ട് ഉണ്ടായാൽ വെള്ളിയാഴ്ച റമദാൻ ആദ്യ ദിനമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.