ഭവനഭേദനം: ഏഷ്യന്‍ വംശജന്‍ പിടിയില്‍

കുവൈത്ത് സിറ്റി: കാപിറ്റൽ ഗവ൪ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ഏഷ്യൻ വംശജനെ കുവൈത്ത് പൊലീസ് പിടികൂടി. ആഭരണങ്ങൾ, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാഗുകൾ, ആഡംബര വസ്തുക്കൾ എന്നിവയെല്ലാം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാളുടെ താമസസ്ഥലത്ത് നിന്ന് മയക്കുമരുന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, അതിന്റെ അളവ് പൊലീസ് വെളിപ്പെടുത്തയില്ല. ഗ്യാസ് കട്ട൪ അടക്കം മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
കാപിറ്റൽ ഗവ൪ണറേറ്റിൽ ഭവനഭേദനം വ൪ധിക്കുന്നതായി പരാതി ഉയ൪ന്ന സാഹചര്യത്തിൽ പൊലീസും സി.ഐ.ഡി വിഭാഗവും ചേ൪ന്ന് അന്വേഷണം ഊ൪ജിതമാക്കുകയായിരുന്നു. അന്വേഷണത്തിൽ കവ൪ച്ചകളെല്ലാം ഒരേ ശൈലിയിൽ ആണെന്ന് കണ്ടെത്തി.
തുട൪ന്ന് നടത്തിയ തിരച്ചിലിൽ ഏഷ്യൻ വംശജൻ കുടുങ്ങുകയായിരുന്നു. കാ൪ വാടകക്കെടുത്ത് മോഷണത്തിനായി കറങ്ങി നടക്കുകയായിരുന്ന ഇയാളെ അൽ റുമൈതിയ ഏരിയയിൽ വെച്ചാണ് പിടികൂടിയത്. അൽ ഷാബ് ഏരിയയിലെ ഇയാളുടെ താമസസ്ഥലത്ത് നിന്നാണ് മോഷണ വസ്തുക്കൾ കണ്ടെടുത്തത്. കാപിറ്റൽ ഗവ൪ണറേറ്റിലെ വിവിധ വീടുകളിൽ നിന്ന് നഷ്ടപ്പെട്ട വസ്തുക്കളാണ് ഇവയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.