പ്രവാസി നിക്ഷേപകരുടെ പദ്ധതികള്‍ക്ക് ക്ളിയറന്‍സ് നടപടികള്‍ വേഗത്തിലാക്കും

ദോഹ: പ്രവാസികൾ കേരളത്തിൽ നിക്ഷേപം നടത്തുന്ന പദ്ധതികൾക്ക് ക്ളിയറൻസ് നടപടികൾ വേഗത്തിലാക്കുമെന്നും അവ൪ മുന്നോട്ടുവെക്കുന്ന പദ്ധതി നി൪ദേശങ്ങൾക്ക് മുൻഗണന നൽകുമെന്നും സംസ്ഥാന അഡീഷനൽ ചീഫ് സെക്രട്ടറി (ഇൻഡസ്ട്രീസ് ആൻറ് കോമേഴ്സ്) വി. സോമസുന്ദരൻ പറഞ്ഞു. സെപ്തംബറിൽ കൊച്ചിയിൽ നടക്കുന്ന എമ൪ജിംഗ് കേരള പരിപാടിക്ക് മുന്നോടിയായി പ്രവാസിനിക്ഷേപകരുമായുള്ള കൂടിക്കാഴ്ചക്ക് ദോഹയിലത്തെിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
പ്രവാസി നിക്ഷേപകരുടെ പദ്ധതികൾക്ക് ഭൂമി ലഭ്യമാക്കുന്നതിലും മറ്റും ഉദാരമായ നടപടികൾ സ്വീകരിക്കും. ഇത്തരക്കാ൪ക്ക് രണ്ട് ശതമാനം നികുതിയിളവ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരള വ്യവസായ വികസന കോ൪പറേഷൻെറ ഇൻഡസ്ട്രിയൽ പാ൪ക്കിലും പ്രവാസികളുടെ പദ്ധതികൾക്ക് മുന്തിയ പരിഗണന നൽകും.
 എമ൪ജിംഗ് കേരളയുടെ ഭാഗമായി വിവിധ മേഖലകൾക്ക് പ്രാതിനിധ്യം നൽകി 200 പദ്ധതികളാണ് സ൪ക്കാ൪ തെരഞ്ഞെടുത്തിട്ടുള്ളത്. പരമ്പരാഗത വ്യവസായങ്ങൾക്കടക്കം ഇതിൽ ഊന്നൽ നൽകിയിട്ടുണ്ട്. ഈ പദ്ധതികൾക്ക് 90 ദിവസത്തിനകം ക്ളിയറൻസ് നൽകുന്നതിന് ഏകജാലക സംവിധാനം ഏ൪പ്പെടുത്തിയിട്ടുണ്ട്. ക്ളിയറൻസ് നടപടികൾ മൂന്നുമാസത്തിനകം ഓൺലൈൻ വഴിയാക്കും. അതോടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിൽ പൂ൪ത്തിയാക്കാൻ കഴിയുമെന്ന് സോമസുന്ദരൻ പറഞ്ഞു.
വി. സോമസുന്ദരൻ, കേരള ഇൻഡസ്ട്രീസ്-ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ സെക്രട്ടറി അൽകേഷ് ശ൪മ, നോ൪ക്ക റൂട്സ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നോയൽ തോമസ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘവുമായി ഇന്നലെ 30ഓളം സംരംഭക൪ റമദ ഹോട്ടലിൽ നടന്ന പരിപാടിയിൽ കൂടിക്കാഴ്ച നടത്തി. പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രതിനിധികൾ പറഞ്ഞു.
എമ൪ജിംഗ് കേരളയുടെ ഭാഗമായി തെരഞ്ഞെടുത്തിട്ടുള്ള പദ്ധതികൾ സംഘാംഗങ്ങൾ അവതരിപ്പിച്ചു. ഇവയുടെ വിശദാംശങ്ങൾ പഠിച്ചശേഷം മറുപടി നൽകാനാണ് കൂടിക്കാഴ്ചക്കത്തെിയ സംരംഭകരോട് നി൪ദേശിച്ചിരിക്കുന്നത്. ഇന്ത്യൻ എംബസി വഴി ഖത്തറിലെ സ്വദേശി സംരംഭകരുടെയും ചേമ്പ൪ ഓഫ് കോമേഴ്സിൻെറയും പങ്കാളിത്തവും ഉറപ്പാക്കാൻ ശ്രമമുണ്ട്.
അബൂദബിയിൽ പ്രവാസി നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയും വിജയമായിരുന്നുവെന്നും അബൂദബി ചേമ്പ൪ പ്രതിനിധികൾ കേരളം സന്ദ൪ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സോമസുന്ദരൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.