കെട്ടിട സുരക്ഷ: വീഴ്ച വരുത്തിയാല്‍ രണ്ട് ലക്ഷം വരെ പിഴ; നിയമഭേദഗതി പരിഗണനയില്‍

ദോഹ: കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവ൪ക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന കരട് മന്ത്രിസഭയുടെ പരിഗണനയിൽ. നിയമം അംഗീകരിക്കപ്പെടുന്നതോടെ സിവിൽ ഡിഫൻസിൻെറ അധികാരങ്ങൾ വ൪ധിക്കുമെന്നും കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വീഴ്ചവരുത്തുന്നവ൪ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സിവിവിൽ ഡിഫൻസ് വകുപ്പിലെ ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.
കൊട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച 1997ലെ 13ാം നമ്പ൪ നിയമത്തിൽ ഭേദഗതി ആവശ്യപ്പെടുന്ന കരടാണ് മന്ത്രസഭയുടെ പരിഗണനയിലുള്ളത്. കരട് അംഗീകരിക്കപ്പെട്ടാൽ നിയമം ലംഘിക്കുന്നവ൪ക്ക് കുറ്റത്തിൻെറ ഗൗരവമനുസരിച്ച് അയ്യായിരം റിയാൽ മുതൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ ചുമത്തും. കൂടുതൽ ഗുരുതരമായ നിയമലംഘനം കണ്ടത്തെിയാൽ  നിയമാനുസൃത സുരക്ഷാ സംവിധാനങ്ങൾ ഏ൪പ്പെടുത്തുന്നതുവരെ കെട്ടിടം  അടച്ചുപൂട്ടാനും വ്യവസ്ഥയുണ്ട്.
കഴിഞ്ഞ മെയ് 28ന് വില്ളേജിയോ മാളിൽ 19 പേരുടെ മരണത്തിനിടയാക്കിയ അഗ്നിബാധയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക കമ്മിറ്റി, പൊതുസ്ഥാപനങ്ങളടക്കം രാജ്യത്തെ ഒട്ടേറെ കെട്ടിടങ്ങൾ മതിയായ സുരക്ഷാ സംവിധാനമില്ലാത്തവയാണെന്ന് റിപ്പോ൪ട്ട് നൽകിയിരുന്നു. പൊതു ഓഫീസുകൾ, വാണിജ്യ കേന്ദ്രങ്ങൾ, പാ൪പ്പിടസമുഛയങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ ഉറപ്പാക്കണമെന്നും കമ്മിറ്റി സിവിൽ ഡിഫൻസിനോട് ആവശ്യപ്പെട്ടു. സുരക്ഷാസംവിധാനങ്ങളില്ലാത്ത കെട്ടിടങ്ങളിൽ അവ ഏ൪പ്പെടുത്താൻ സിവിൽ ഡിഫൻസ് അനുവദിച്ച ഒരുമാസത്തെ സമയപരിധി തിങ്കളാഴ്ച അവസാനിച്ചു.
ഈ സാഹചര്യത്തിൽ സ൪ക്കാ൪, സ്വകാര്യ, വാണിജ്യ, പാ൪പ്പിട്ട കെട്ടിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് വ്യാപക പരിശോധന നടത്താനാണ് സിവിൽ ഡിഫൻസ് തീരുമാനം. ¥്രകട്ടിടങ്ങളിൽ ഫയ൪ അലാറം, വെൻറിലേഷൻ, എമ൪ജൻസി വാതിലുകൾ, അഗ്നിശമന സംവിധാനം എന്നിവയുണ്ടോ എന്നാകും പ്രധാനമായും പരിശോധിക്കുക.
 വാണിജ്യ സമുച്ചയങ്ങളിലും റസിഡൻഷ്യൽ കോമ്പൗണ്ടുകളിലും അടിയന്തിരസാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാൻ പരിശീലനം ലഭിച്ചവരെ നിയോഗിക്കണമെന്നും അധികൃത൪ നി൪ദേശിച്ചിട്ടുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തിൽ പട്ടിക തയാറാക്കി സുരക്ഷാസംവിധാനം ഏ൪പ്പെടുത്താത്ത കെട്ടിടങ്ങളുടെ ഉടമകൾക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം.
വീടുകൾ, ഓഫീസുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് സിവിൽ ഡിഫൻസിൻെറ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണെന്നും അധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.