‘എമേര്‍ജിങ് കേരള’ക്ക് മുന്നോടിയായി ദുബൈയില്‍ വ്യവസായി സംഗമം

ദുബൈ: കേരള സ൪ക്കാ൪ സംഘടിപ്പിക്കുന്ന ‘എമേ൪ജിങ് കേരള’ നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി ദുബൈയിൽ ഇന്ത്യൻ വ്യവസായികളുടെ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ വ്യവസായ സമൂഹത്തിൻെറ ഒൗദ്യോഗിക സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻറ് പ്രഫഷനൽ കൗൺസിലി(ഐ.ബി.പി.സി)ൻെറ സഹകരണത്തോടെ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആണ് പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിൻെറ വിപണന സാധ്യതകൾ പ്രവാസി ഇന്ത്യക്കാ൪ക്ക് മുന്നിൽ തുറന്നുകാട്ടിയ യോഗത്തിൽ നൂറിലധികം പ്രമുഖ വ്യവസായികൾ സംബന്ധിച്ചു. പുതിയ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവ൪ക്ക് ഏകജാലക സംവിധാനം വഴി 90 ദിവസത്തിനുള്ളിൽ എല്ലാ നടപടികളും പൂ൪ത്തിയാക്കി നൽകുമെന്ന് സ൪ക്കാ൪ പ്രതിനിധി സംഘം അറിയിച്ചു.
കേരളത്തിലേക്ക് ഒരു ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾ ലക്ഷ്യമിട്ടാണ് സെപ്തംബ൪ 12 മുതൽ 14 വരെ കൊച്ചിയിൽ വൻ നിക്ഷേപ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘം തലവനും കേരള ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് അഡീ. ചീഫ് സെക്രട്ടറിയുമായ വി. സോമസുന്ദരം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഗൾഫിലെ രണ്ടാമത്തെ യോഗമാണിത്. നേരത്തെ, അബൂദബിയിലും യോഗം സംഘടിപ്പിച്ചിരുന്നു. കേരള സ്റ്റേറ്റ് ഇൻഡ്സട്രിയൽ ഡവലപ്മെൻറ് കോ൪പ്പറേഷൻ എം.ഡി അൽകേഷ് കുമാ൪ ശ൪മ, നോ൪ക റൂട്സ് സി.ഇ.ഒ നോയൽ തോമസ് എന്നിവരാണ് സോമസുന്ദരത്തെ കൂടാതെ സംഘത്തിലുള്ളത്.
കേരളത്തിൻെറ നിക്ഷേപ സൗഹൃദ വികസന മുഖം വ്യക്തമാക്കുന്ന റിപ്പോ൪ട്ടും പരിപാടിയിൽ അവതരിപ്പിച്ചു. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സഞ്ജയ് വ൪മ, ഐ.ബി.പി.സി പ്രസിഡൻറ് ഭരത് ഭൂട്ടാനി, സെക്രട്ടറി ജനറൽ കുൽവന്ത് സിങ്, ദുബൈ ഇന്ത്യ ക്ളബ് മുൻ പ്രസിഡണ്ട് സിദ്ദാ൪ഥ് ബാലചന്ദ്രൻ,  ഷാ൪ജ ചേംബ൪ പ്രതിനിധി ലാലു സാമുവൽ എന്നിവ൪ സംസാരിച്ചു. ദുബൈയിലെ പരിപാടികൾക്ക് ശേഷം സംഘം ഖത്തറിലേക്ക് തിരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.