ഇന്ത്യയില്‍ തട്ടിക്കൊണ്ടുപോയ ദുബൈ വ്യാപാരിയെ മോചിപ്പിച്ചു

ഷാ൪ജ: ഇന്ത്യയിൽ തട്ടിക്കൊണ്ടുപോയ ദുബൈ വ്യാപാരിയെ പൊലീസ് മോചിപിച്ചു. ദുബൈ ദേരയിൽ വ്യാപാരം നടത്തുന്ന ഗുജറാത്ത് സ്വദേശി ആസിഫ് അലിയെയാണ് കഴിഞ്ഞ ദിവസം പഞ്ചാബിൽ കച്ചവട പങ്കാളിയും സംഘവും തട്ടിക്കൊണ്ടുപോയത്. ഇതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത ശേഷം ആസിഫ് അലിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വരുത്തുകയായിരുന്നു.
ഇതുപ്രകാരം അരിയും ഗോതമ്പും ഇറക്കുമതി ചെയ്യാനായി ഇന്ത്യയിലെ പഞ്ചാബിലത്തെിയ തന്നെ മുന്നംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ആസിഫ് അലി പറഞ്ഞു. മോചന ദ്രവ്യമായി വൻ തുക ആവശ്യപ്പെടുകയും കൊടുത്തില്ലങ്കെിൽ കൊന്നുകളയുമെന്ന് ഭീക്ഷണി മുഴക്കുകയും ചെയ്തിരുന്നു.
കുറേ ദിവസം അജ്ഞാത കേന്ദ്രത്തിൽ പാ൪പ്പിച്ച് വിലപേശൽ നടത്തിയ ശേഷം സംഘം ഇയാളെ ഹോട്ടലിലേക്ക് മാറ്റിയതിനെ തുട൪ന്നാണ് രക്ഷപ്പെടാനുള്ള വഴി തെളിഞ്ഞത്. ഹോട്ടലിൽ നിന്ന് സംഘത്തിൻെറ ശ്രദ്ധയിൽപെടാതെ കുടുംബാംഗത്തിന് മൊബൈൽ സന്ദേശം അയക്കുകയായിരുന്നു. പരാതി ലഭിച്ചയുടൻ ചാണ്ഡിഗഢ് സാസ് നഗ൪ പൊലീസ് ഇൻസ്പെക്ട൪ നരിന്ദ൪ സിങിൻെറ നേതൃത്വത്തിൽ ഹോട്ടൽ കെട്ടിടം വളയുകയും ആസിഫിനെ മോചിപ്പിക്കുകയുമായിരുന്നു. തട്ടിക്കൊണ്ടുപോയവരെയും പൊലീസ് പിടികൂടി. ഇവ൪ക്കെതിരെ തട്ടിക്കൊണ്ടുപോയി വില പേശൽ, വധ ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.