തമിഴ് നാട് സ്വദേശിനിയുടെ പരാതി; വിദേശകാര്യ മന്ത്രാലയത്തിന് കത്തയക്കും

മനാമ: ജോലിക്കാണെന്ന് പറഞ്ഞ് കൊണ്ടുവന്ന ശേഷം സുഡാൻകാരൻ ബലമായി വിവാഹം കഴിച്ചെന്ന തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ വിദേശകാര്യ മന്ത്രാലയത്തിന് കത്തയക്കുമെന്ന് ഇന്ത്യൻ എംബസി അധികൃത൪ വ്യക്തമാക്കി.
യുവതിയുടെ പരാതിയിൽ സുഡാൻ സ്വദേശിയുമായി എംബസി അധികൃത൪ ബന്ധപ്പെട്ടപ്പോൾ യുവതിയെ താൻ വിവാഹം കഴിച്ചിട്ടുണ്ടെന്നും അത് തൻെറ വ്യക്തിപരമായ പ്രശ്നമാണെന്നുമാണ് പറഞ്ഞത്. സുഡാൻകാരനിൽനിന്ന് തന്നെ മോചിപ്പിച്ച് നാട്ടിലേക്ക് അയക്കാൻ നടപടി സ്വീകരിക്കണമെന്ന പരാതിയുമായി വെല്ലൂ൪ വാണിയമ്പാടിയിലെ ഷാഹിന കൗസറാണ് (29) കഴിഞ്ഞ ദിവസം എംബസിയെ സമീപിച്ചത്.
കഴിഞ്ഞ ഡിസംബ൪ 24ന് പാകിസ്താൻ സ്വദേശി മുഖേനയാണ് യുവതി ബഹ്റൈനിൽ എത്തുന്നത്. ബ്യുട്ടീഷൻ കോഴ്സ് പഠിച്ച യുവതിക്ക് നല്ല ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇവിടെ സുഡാൻകാരൻെറ വീട്ടിലാണ് എത്തിപ്പെട്ടത്. 60 വയസ്സിനടുത്ത് പ്രായമുള്ള ഇയാൾ വ്യാജ രേഖകളിൽ ബലമായി ഒപ്പുവെപ്പിച്ച് തന്നെ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കുകയായിരുന്നുവെന്ന് ഷാഹിന കൗസ൪ ഇന്ത്യൻ എംബസിയിൽ പരാതിപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.