വീട്ടുജോലിക്കാരി 20 ദശലക്ഷം റിയാലിന്റെ ഭര്‍തൃസ്വത്തിനുടമയായി

ത്വാഇഫ്: വീട്ടുവേലക്കാരിയായി സൗദിയിലെത്തിയ ഇന്തോനേഷ്യൻ വനിത 20 ദശലക്ഷം റിയാലിന്റെ സമ്പത്തിനുടമയായി. വേലക്കുനിന്ന കുടുംബ്ധിലെ സമ്പന്നനായ വീട്ടുടമ കുറെ നാളുകൾക്ക് ശേഷം അവരെ വിവാഹം കഴിക്കുകയായിരുന്നു. അധികം താമസിയാതെ ഭ൪ത്താവ് മരണപ്പെട്ടു. ദശലക്ഷങ്ങൾ മതിക്കുന്ന നിരവധി കെട്ടിടങ്ങളുടെയും ഫ്ളാറ്റുകളുടെയും ഉടമയായ സ്വദേശിഭ൪ത്താവ് മരണപ്പെട്ടതോടെ ഭ൪തൃസ്വത്തിന്റെ അനന്തരസ്വത്തായി 20 ദശലക്ഷം റിയാൽ ഭാര്യയായ വേലക്കാരിക്ക് ലഭിച്ചു. കഴിഞ്ഞ എട്ടു വ൪ഷമായി നടന്ന കേസിനൊടുവിലാണ് കഴിഞ്ഞ ദിവസം 300 ദശലക്ഷം റിയാലിന്റെ ഭ൪തൃസ്വത്ത് വിറ്റുകിട്ടിയ വകയിൽനിന്ന് വേലക്കാരിക്ക് 20 ദശലക്ഷം റിയാൽ നൽകാൻ ത്വാഇഫ് കോടതി വിധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.