കുളിര്‍ക്കാഴ്ചയായി യൂത്ത് ഇന്ത്യ നീന്തല്‍ മത്സരം

കുവൈത്ത് സിറ്റി: പ്രവാസി മലയാളികൾക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച നീന്തൽ മത്സരം വേനൽച്ചൂടിൽ വെന്തുരുകുന്ന പ്രവാസികൾക്ക് കുളി൪മ പകരുന്ന കാഴ്ചയായി.
അബ്ബാസിയ, ഫ൪വാനിയ, സാൽമിയ, ഫഹാഹീൽ എന്നീ സോണൽ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി സാൽമിയ സോൺ ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കിയപ്പോൾ ഫ൪വാനിയ സോൺ റണ്ണേഴ്സ് അപ് ട്രോഫി നേടി.
25 മീറ്റ൪ ഫ്രീസ്റ്റൈൽ മത്സരത്തിൽ സാൽമിയ സോണിലെ അൻവ൪ ഒന്നാം സ്ഥാനം നേടിയപ്പോൾ ഫ൪വാനിയ സോണിലെ സലീശ് ശങ്ക൪, യൂനുസ് എന്നിവ൪ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
25 മീറ്റ൪ ബാക്ക്സ്ട്രോക്ക് ഇനത്തിൽ ഫഹാഹീൽ സോണിലെ ശ്രീരാജ് ചാമ്പ്യനായി. സാൽമിയ സോണിലെ ഫെബ്സ് , ഫഹാഹീൽ സോണിലെ ഷബീ൪ എന്നിവ൪ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
റിലേ മത്സരത്തിൽ ഫ൪വാനിയ ടീം ഒന്നാം സ്ഥാനവും സാൽമിയ ടീം രണ്ടാം സ്ഥാനവും  ഫഹാഹീൽ ടീം മൂന്നാം സ്ഥാനവും നേടി.  ആവേശകരമായ വാട്ട൪പോളോ മത്സരത്തിൽ സാൽമിയ സോണിനെ കീഴടക്കി അബ്ബാസിയ ഒന്നാം സ്ഥാനത്തെത്തി.
കുവൈത്ത് സ്പോ൪ട്ടിങ് ക്ളബ് സ്വിമ്മിങ് പൂളിൽ നടന്ന മത്സരങ്ങൾ ടൈസ് സെന്റ൪ ഡയറക്ട൪ അബ്ദുൽ അസീസ് അൽ ദുഐജ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് അ൪ഷദ്, ജനറൽ സെക്രട്ടറി പി.ടി. ഷാഫി എന്നിവ൪ സംബന്ധിച്ചു. റിഷ്ദിൻ അമീ൪ ഡോക്യുമെന്റേഷൻ നിയന്ത്രിച്ചു. കുവൈത്ത് സ്പോ൪ട്ടിങ് ക്ളബ് മാനേജ൪ കാപ്റ്റൻ മുഹ്തസിം മുഹമ്മദ് , കെ.ഐ.ജി പ്രസിഡന്റ് സക്കീ൪ ഹുസൈൻ തുവ്വൂ൪ എന്നിവ൪ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
എ.സി. സാജിദ്, വി.എസ്. നജീബ്, അൻവ൪ ഷാജി, അനീസ് അബ്ദുസ്സലാം, മുഹമ്മദ് സലീം, ലായിക്, നിസാ൪ കെ. റഷീദ്, ഹമീദ്, ഹാറൂൺ, പി.ടി. ഷെരീഫ് എന്നിവ൪ മത്സരങ്ങൾ നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ കലാ-കായിക വിഭാഗം കൺവീന൪ റഫീഖ് ബാബു പരിപാടികൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.