മോഷണസംഘം പിടിയില്‍

മക്ക: ഉംറ തീ൪ഥാടകരുടെ വാഹനങ്ങളിൽ നിന്ന് വിലപിടിച്ച വസ്തുക്കൾ മോഷ്ടിച്ച് വിൽപന നടത്തുന്ന മൂന്നംഗ സംഘം പൊലീസ് പിടിയിലായി. രണ്ട് സ്വദേശികളും ഒരു ഏഷ്യക്കാരനുമാണ് പിടിയിലായത്.
ഹറമിനടുത്ത 'മഹ്്ബസ് ജിന്ന്' പാ൪ക്കിങ് കേന്ദ്രങ്ങളിലെ തീ൪ഥാടകരുടെ വാഹനത്തിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നവരാണ് ഇവരെന്നു തെളിഞ്ഞിട്ടുണ്ട്. 45 ഓളം മോഷണം ഇവ൪ നടത്തിയിട്ടുണ്ടത്രെ. പാ൪ക്കിങ് കേന്ദ്രങ്ങളിൽ നിറുത്തിയിട്ട വാഹനങ്ങളിൽ നിന്ന് തീ൪ഥാടകരുടെ സാധനങ്ങൾ മോഷണം പോകുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുട൪ന്ന് നടത്തിയ നിരീക്ഷണത്തിലാണ് സംഘം പിടിയിലായതെന്ന് മക്ക പൊലീസ് വക്താവ് കേണൽ അബ്ദുൽമുഹ്സിൻ മീമാൻ പറഞ്ഞു. ഇവരെ പ്രോസിക്യൂഷൻ വിഭാഗത്തിന് ഉടനെ കൈമാറുമെന്നും വക്താവ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.