കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട കേസിൽ വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് പേ൪ പിടിയിലായി. ഒരു സ്വദേശിയും രണ്ട് വിദേശികളുമാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ കഴിഞ്ഞ ദിവസം ഫ൪വാനിയയിൽ നിന്നാണ് മരീജുവാനയുടെ ശേഖരവുമായി വിദേശികൾ പിടിയിലായത്.
സമാനമായ സംഭവത്തിൽ സാൽമിയയിൽ നിന്നാണ് സ്വദേശി യുവാവിനെ ആന്റി നാ൪കോട്ടിക് വിഭാഗം പിടികൂടിയത്.ഇയാളിൽനിന്ന് 400 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തതായി പൊലീസ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.