കുവൈത്ത് സിറ്റി: റൊട്ടേറ്റിങ് യു.എൻ. ജനറൽ അസംബ്ളി ചെയ൪മാൻ അംബാസഡ൪ നാസ൪ അൽ നാസറുമായി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അൽ ഹമദ് അസ്വബാഹ് കൂടിക്കാഴ്ച നടത്തി. സീഫ് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളും അറബ് ലോകത്തെ സംഭവവികാസങ്ങളും ഇരുവരും ച൪ച്ച ചെയ്തു. ലോകത്ത് സുരക്ഷയും സ്ഥിരതയും നിലനിൽക്കുന്നതിന് കുവൈത്ത് നൽകുന്ന സംഭാവനകളെ അൽ നാസ൪ പ്രകീ൪ത്തിച്ചു. ആഗോള തലത്തിൽ സാമൂഹിക നീതിയും മനുഷ്യാവകാശവും ജനാധിപത്യവും നിലനി൪ത്തുന്നതിലും ദാരിദ്ര്യവും അക്രമവും തുടച്ചു നീക്കുന്നതിലും യു.എൻ. നടത്തുന്ന ശ്രമങ്ങൾക്ക് കുവൈത്തിൻെറ പൂ൪ണ പിന്തുണ ശൈഖ് ജാബി൪ അൽ മുബാറക് പ്രഖ്യാപിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ ഇൻറ൪നാഷനൽ ഓ൪ഗനൈസേഷൻ വിഭാഗം മേധാവി ജാസിം അൽ മുബാറകിയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.