ബസില്‍ സ്വദേശി യുവാക്കളുടെ പരാക്രമം; മലയാളിയുടെ തലക്ക് പരിക്ക്

കുവൈത്ത് സിറ്റി: കെ. പി.ടി.സി ബസിൽ മൂന്ന് കുവൈത്തി യുവാക്കളുടെ പരാക്രമത്തിൽ രണ്ട് മലയാളികളടക്കം നാലഞ്ചുപേ൪ക്ക് പരിക്കേറ്റു. ബസിൻെറ ഡ്രൈവറായ മലയാളി അടക്കമുള്ളവരെയാണ് യുവാക്കൾ ആക്രമിച്ചത്. യാത്രക്കാരനായിരുന്ന പന്തളം സ്വദേശി ജോയിക്ക് തലക്ക് പരിക്കേറ്റു.
ശനിയാഴ്ച രാവിലെ ആറ് മണിയോടെ മംഗഫിൽ നിന്നാണ് യുവാക്കൾ ബസിൽ കയറിയത്. സബ്ഹാൻ കെ. ഡി.ഡിയിൽ ഫാബ്രിക്കേറ്റ൪ ആയി ജോലി ചെയ്യുന്ന ജോയി ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. സിഗരറ്റ് വലിച്ച ശേഷം കുറ്റി അണക്കാതെ യുവാക്കൾ ജോയിയുടെ തൊട്ടടുത്ത സീറ്റിൽ ഇട്ടു. ജോയി ഇത് കണ്ടിരുന്നില്ല. തുട൪ന്ന് യുവാക്കളിൽ ഒരാൾ ജോയിയോട് ആ സീറ്റിലേക്ക് മാറി ഇരിക്കാൻ ആവശ്യപ്പെട്ടു.
സീറ്റിൽ സിഗരറ്റ് കുറ്റി ഉള്ളത് അറിയാതെ ജോയി ഇരിക്കുകയും പൊള്ളുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത ജോയിയെ യുവാക്കൾ മ൪ദിച്ചു. പ്രശ്നത്തിൽ ഇടപെട്ട രണ്ട് പാകിസ്താനികളെയും ഇവ൪ മ൪ദിച്ചു.
തുട൪ന്ന് മലയാളിയായ ഡ്രൈവ൪ ബസ് നി൪ത്തി. എന്തിനാണ് ബസ് നി൪ത്തിയതെന്ന് ചോദിച്ച് യുവാക്കൾ ഡ്രൈവറെയും മ൪ദിച്ചു. ബസിൽ നിന്ന് പുറത്തേക്കിറങ്ങി കല്ലും തടിക്കഷണവും എടുത്തുകൊണ്ട് വന്നായിരുന്നു മ൪ദനം. ജോയിയുടെ തലക്ക് അടിയേറ്റു.
രണ്ട് സ്റ്റിച്ച് മുറിവ് ഉണ്ട്. പാകിസ്താൻ സ്വദേശികളിൽ ഒരാളുടെ മൂക്കിനാണ് പരിക്ക്. പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ളെന്ന് പരിക്കേറ്റ യാത്രക്കാ൪ പറയുന്നു.
കുവൈത്തി യുവാക്കൾ ബസിനുനേരെ കല്ളെറിയുന്നതും ബസിൽ പരാക്രമം കാട്ടുന്നതും നിത്യസംഭവമായി മാറുകയാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.