എംബസിയില്‍ പരാതി നല്‍കിയ മലയാളി സഹോദരങ്ങള്‍ക്ക് സ്പോണ്‍സറുടെ മര്‍ദനം

മസ്കത്ത്: ശമ്പളം നൽകുന്നില്ളെന്ന് എംബസിയിൽ പരാതി നൽകി ഇറങ്ങിയ മലയാളി സഹോദരങ്ങൾക്ക് സ്പോൺസറുടെയും  സുഹൃത്തിൻെറയും മ൪ദനം. അടിയേറ്റ് ഓടിയ ഇവ൪ക്ക് എതിരെ വന്ന പൊലീസ് വാഹനമാണ് രക്ഷയായത്. തൊഴിലാളികളെ മ൪ദിച്ച സ്പോൺസ൪ക്കെതിരെ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്യണമെന്ന എംബസിയുടെ സമ്മ൪ദ്ദം ശക്തമായതോടെ ശനിയാഴ്ച രാത്രി കേസ് ഒത്തുതീ൪പ്പാക്കി സ്പോൺസ൪ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാമെന്ന് സമ്മതിച്ചു.
വയനാട് സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് സ്പോൺസ൪ക്കെതിരെ പരാതിയുമായി ശനിയാഴ്ച രാവിലെ മസ്കത്ത് ഇന്ത്യൻ എംബസിയിലത്തെിയത്. പരാതി നൽകി പുറത്തിറങ്ങുമ്പോൾ സ്പോൺസറും സുഹൃത്തും കാറിൽ ഇവരെയും കാത്ത് എംബസിക്ക് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. കാറിൽ കയറ്റി ഇവരെ മുസന്നയിലേക്ക് കൊണ്ടുപോയി. അതിനിടെ, സ്പോൺസ൪ നൽകിയ ചില രേഖകളിൽ ഒപ്പിട്ടു നൽകാൻ ആവശ്യപ്പെട്ടു. തൊഴിലാളികൾ വിസമ്മതിച്ചു. ഇതോടെ സ്പോൺസറും തൊഴിലാളികളും തമ്മിൽ വാക്കേറ്റമായി. ത൪ക്കം മുറുകി ഉന്തിലും തള്ളിലുമത്തെി. സ്പോൺസ൪ മ൪ദിക്കാൻ തുടങ്ങിയതോടെ തങ്ങൾ ജീവൻ രക്ഷിക്കാൻ ഓടുകയായിരുന്നുവെന്ന് തൊഴിലാളികളിലൊരാൾ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പൊലീസ് വാഹനമാണ് ഇവ൪ക്ക് രക്ഷയായത്. പൊലീസ് ഇവരെ മുസന്ന പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസിന് മുന്നിൽ തൊഴിലാളികൾ പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞു ഫലിപ്പിക്കാനാണത്രെ സ്പോൺസ൪ ശ്രമിച്ചത്. തൊഴിലാളികൾ അറിയുന്ന ഭാഷയിൽ തങ്ങളുടെ പ്രശ്നങ്ങളും എംബസിയിൽ നിന്ന് നൽകിയ രേഖകളും കാണിച്ച് പൊലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. എംബസിയെയും വിവരമറിയിച്ചു. എംബസി പൊലീസിനോട് തൊഴിലാളികളെ മ൪ദിച്ച സ്പോൺസ൪ക്കെതിരെ കൈയേറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് ഫാക്സും അയച്ചു.
അപ്പോഴും തൊഴിലാളികളെ പൊലീസ് മോചിപ്പിച്ച് തങ്ങൾക്ക് വിട്ടുനൽകുന്നതും കാത്ത് സ്പോൺസറും സുഹൃത്തും പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. പൊലിസ് കേസ് രജിസ്റ്റ൪ ചെയ്ത് മ൪ദനമേറ്റുന്നുവെന്ന് മെഡിക്കൽ രേഖകൾ നൽകുന്നവരെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങരുതെന്ന് എംബസി തൊഴിലാളികൾക്ക് നി൪ദേശം നൽകി. തങ്ങൾ ക്രിമിനൽ കേസിൽ കുടുങ്ങും എന്ന് ഉറപ്പായതോടെ സ്പോൺസ൪ ഒത്തുതീ൪പ്പിന് ശ്രമമാരംഭിച്ചു. ഒടുവിൽ, വിസ റദ്ദാക്കി ഉടൻ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാമെന്ന ധാരണയിൽ തങ്ങൾ ഒത്തുതീ൪പ്പിന് തയാറായതായി തൊഴിലാളികൾ പറഞ്ഞു.
ജോലിക്കെന്ന പേരിൽ ഒമാനിലേക്ക് കൊണ്ടുവന്ന ഇവരെ മറ്റ് സ്ഥാപനങ്ങളുടെ കരാ൪ ജോലികൾ ഏറ്റെടുത്ത് അതിൻെറ വരുമാനം പങ്കിടുന്ന രീതിയിലാണത്രെ സ്പോൺസ൪ ജോലിയെടുപ്പിച്ചിരുന്നത്. ഇവ൪ക്ക് മാസശമ്പളം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സഹോദരങ്ങൾ എംബസിയെ പരാതിയുമായി സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.