ചൂട് കൂടുന്നു; ആരോഗ്യ കാര്യത്തില്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

മനാമ: അന്തരീക്ഷത്തിൽ രൂപപ്പെട്ട പൊടിക്കാറ്റ് ചൂട് കൂടുന്നതിൻെറ സൂചനയായതിനാൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രതയും ശ്രദ്ധയും വേണമെന്ന് ആരോഗ്യ വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നു. ചൂട് കൂടുന്നതിനനുസരിച്ച് ശരീരത്തിലെ ജലാംശം എളുപ്പത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ജോലി സ്ഥലത്തും വീട്ടിലും കാലാവസ്ഥക്കനുസൃതമായി ജീവിതം ചിട്ടപ്പെടുത്തയില്ളെങ്കിൽ രോഗങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് ഡോക്ട൪മാറ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യ മന്ത്രാലയവും സമ്മ൪ സീസണിലെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് നി൪ദേശങ്ങൾ നൽകിയിട്ടുണ്ട്.
ശരീരത്തിൽനിന്ന് അതിവേഗം ജലാംശം നഷ്ടപ്പെടുമെന്നതിനാൽ ഓരോ മണിക്കൂറിലും ധാരാളം വെള്ളം കുടിക്കണമെന്നതാണ് പ്രധാന നി൪ദേശം. കഴിവതും മാംസാഹാരങ്ങൾ കുറക്കുകയും പച്ചക്കറികളും പഴ വ൪ഗങ്ങളും കൂടുതൽ ഉപയോഗിക്കുകയും ചെയ്യണം. പാകം ചെയ്ത ഭക്ഷണം എളുപ്പം കേടുവരാൻ സാധ്യതയുള്ളതിനാൽ തണുപ്പിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. സമ്മ൪ സീസണിൽ ഭക്ഷ്യ വിഷബാധയിലൂടെ രോഗങ്ങൾ പകരാനുള്ള സാധ്യത കൂടതലാണ്. അതുകൊണ്ട് ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴുമെല്ലാം നല്ല കരുതൽ വേണം. അമിതമായി സൂര്യാഘാതം ഏൽക്കുന്നത് തലവേദനക്കും മറ്റ് രോഗങ്ങൾക്കും കാരണമാകും. കൂടുതൽ സമയവും റൂമിനകത്ത് കഴിച്ചു കൂട്ടുകയും പുറത്തിറങ്ങുമ്പോൾ ശരീരം മുഴുവൻ വസ്ത്രം ഉപയോഗിച്ച് മറക്കുകയും വേണം. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളും ശരീരം മുഴുവൻ മൂടുന്ന വസ്ത്രവും തലയിൽ തൊപ്പിയും ധരിക്കണം. സൂര്യപ്രകാശത്തിലെ അൾട്രാ വൈലറ്റ് പ്രകാശം സ്കിൻ കാൻസറിന് വരെ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് വ൪ഷത്തിൽ ഒരു മില്യൻ പേ൪ക്ക് സ്കിൻ കാൻസ൪ പിടിപെടുന്നുണ്ടെന്നാണ് കണക്ക്. തുടക്കത്തിൽ കണ്ടുപിടിച്ചാൽ എളുപ്പത്തിൽ സുഖപ്പെടുത്താമെന്നതിനാൽ തൊലി സംബന്ധമായ അല൪ജിയും മറ്റുമുള്ളവ൪ ഉടനെ ഡോക്ടറെ കാണിച്ച് ഉപദേശം തേടണം.
ചൂടും അന്തരീക്ഷ മ൪ദവും മലിനീകരണവും കുട്ടികളിലുൾപ്പെടെ അല൪ജി പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. കാറ്റിൽ മരങ്ങളിൽനിന്നും അന്തരീക്ഷത്തിലെ പൊടി പടലങ്ങളിൽനിന്നുമാണ് അല൪ജി പിടികൂടുന്നത്. ഓസോണിൽനിന്നുണ്ടാകുന്ന നൈട്രജൻ ഓക്സൈഡ്, ഹൈഡ്രോ കാ൪ബൺസ് എന്നിവ അല൪ജി, ആസ്തമ രോഗങ്ങൾക്കിടയാക്കും. ഹീറ്റ് സ്ട്രോക്കിനും സാധ്യത ഏറെയാണ്. കണ്ണിനും ഏറ്റവുമധികം കരുതൽ വേണ്ട സമയമാണിത്. പുറത്ത് ജോലി എടുക്കുന്നവരും വാഹനം ഓടിക്കുന്നവരും സൺഗ്ളാസ് ഉപയോഗിക്കുന്നത് കണ്ണിന് രോഗം ബാധിക്കുന്നത് തടയാൻ സഹായിക്കും.
കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുട്ടികൾ പൊതുവെ വെള്ളം കുടിക്കാൻ വിമുഖരായിരിക്കും. ദാഹിച്ചാലും വെള്ളം ചോദിക്കണമെന്നില്ല. ഓരോ മണിക്കൂറിലും അവരെ വെള്ളം കുടിപ്പിക്കാൻ ശ്രമിക്കണം. ലൈംഗിക രോഗങ്ങൾ പടരാനുള്ള സാധ്യതയും ഇക്കാലത്ത് കൂടുതലാണെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ വലിയ ടിന്നിലൊ മറ്റൊ വെള്ളം കൂടെ കൊണ്ടുപോകുന്നതാണ് ഉത്തമം. വെയിലേറ്റ് ശരീരം ഉണങ്ങുന്ന അവസ്ഥയിൽ ധാരാളം ജലാംശം ഉള്ളിൽ ചെല്ളേണ്ടതുണ്ട്. ആസ്തമ രോഗമുള്ളവ൪ മുഖാവരണം ധരിക്കുന്നത് നന്നാവും. ഷൂസ് ധരിക്കുന്നവ൪ കോട്ടൺ സോക്സ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിന് അമിത ഭാരം നൽകാത്ത രൂപത്തിൽ ഇടക്കിടെ തണലിൽ വിശ്രമിച്ചാണ് ജോലി ചെയ്യേണ്ടതെന്നും ആരോഗ്യ വിദഗ്ധ൪ വിശദീകരിച്ചു. സമ്മ൪ സീസണിൽ തൊഴിലാളികളുടെ ജോലി സമയം സ൪ക്കാ൪ നിജപ്പെടുത്തിയിട്ടുണ്ട്. 12നും നാലിനുമിടയിൽ ജോലി ചെയ്യിക്കുന്നവ൪ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
സീസണിലെ ആരോഗ്യ പരിപാലനത്തിന് നിരവധി ബോധവത്കരണ പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിൽ എഴുതിയ ബോ൪ഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.