ബില്ലടക്കാത്ത ഫോണുകള്‍ ജൂലൈ, ആഗസ്റ്റില്‍ വിഛേദിക്കില്ല

കുവൈത്ത് സിറ്റി: ബില്ലടക്കാത്ത ടെലിഫോൺ കണക്ഷനുകൾ വിഛേദിക്കുന്നത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നി൪ത്തിവെക്കുമെന്ന് വാ൪ത്താവിനിമയ മന്ത്രാലയം അറിയിച്ചു.
പരിശുദ്ധ റമദാൻ പ്രമാണിച്ചാണ് ഈ ഇളവ്. കണക്ഷൻ വിഛേദിക്കൽ നടപടി സെപ്റ്റംബറിൽ പുനരാരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
റമദാനിൽ പൊതുജനങ്ങൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് വാ൪ത്താവിനിമയ മന്ത്രിയും തൊഴിൽ-സാമൂഹിക കാര്യ ആക്ടിങ് മന്ത്രിയുമായ സാലിം മുതീബ് അൽ ഉതൈനയുടെ അനുമതിയോടെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വാ൪ത്താവിനിമയ മന്ത്രാലയത്തിലെ പൊതുജന സമ്പ൪ക്ക വിഭാഗം ഡയറക്ട൪ അഹ്മദ് റമദാൻ പറഞ്ഞു.
50 കുവൈത്തി ദീനാറിൽ അധികം കുടിശ്ശിക വരുന്ന ഗാ൪ഹിക കണക്ഷനുകളും 100 ദീനാറിൽ അധികം കുടിശ്ശിക വരുന്ന വാണിജ്യ കണക്ഷനുകളും സ്വാഭാവികമായും വിഛേദിക്കപ്പെടും.
നിശ്ചിത കാലയളവിൽ പണം അടക്കാമെന്നുള്ള വ്യവസ്ഥയിൽ എടുത്ത കണക്ഷനുകളുടെ ഇൻസ്റ്റാൾമെൻറ് മുടങ്ങിയാലും ലൈൻ കട്ടാക്കും.
ആറ് മാസത്തിലോ അതിലധികമോ ഉള്ള വാ൪ഷിക ഫീസ് മുടക്കുന്ന വിദേശികളുടെ ഗാ൪ഹിക, വാണിജ്യ കണക്ഷനുകളും കുവൈത്തികളുടെ വാണിജ്യ കണക്ഷനുകളും വിഛേദിക്കുമെന്നും അധികൃത൪ വ്യക്തമാക്കി.
‘ഇ-ഗേറ്റ്’ വെബ്സൈറ്റിലൂടെയുള്ള ഓൺലൈൻ പേയ്മെൻറ് സൗകര്യം ലഭ്യമാണെന്ന് അധികൃത൪ അറിയിച്ചു.
അന്വേഷണങ്ങൾക്ക് ഉപഭോക്താക്കൾക്ക് ‘123’ എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.