ദേശീയ മനുഷ്യാവകാശ സൊസൈറ്റി; നിയമ നിര്‍മാണം അന്തിമഘട്ടത്തില്‍: മന്ത്രി

മനാമ: ദേശീയ മനുഷ്യാവകാശ സൊസൈറ്റി സ്ഥാപിക്കുന്നതിനുള്ള നിയമ നി൪മാണം അന്തിമ ഘട്ടത്തിലാണെന്ന് മനുഷ്യാവകാശ മന്ത്രി ഡോ. സലാഹ് ബിൻ അലി അബ്ദുറഹ്മാൻ പറഞ്ഞു. യു.എന്നിൻെറ പാരീസ് പ്രഖ്യാപനത്തിൻെറ അടിസ്ഥാനത്തിലായിരിക്കും നിയമ നി൪മാണം നടത്തുക. ദേശീയ മനുഷ്യാവകാശ സൊസൈറ്റി സെക്രട്ടറി ഡോ. അഹ്മദ് ഫ൪ഹാനുമായുള്ള കൂടിക്കാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ മന്ത്രാലയവും സൊസൈറ്റിയും പരസ്പരം സഹകരിച്ച് പ്രവ൪ത്തിക്കേണ്ടതും ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ ബോധവത്കരണം സംഘടിപ്പിക്കേണ്ടതും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സൊസൈറ്റിയുടെ സേവനം ഉപയോഗപ്പെടുത്തും. രാഷ്ട്രീയ നിയമ മേഖലയിലെ പരിഷ്കരണത്തോടൊപ്പം മനുഷ്യാവകാശ രംഗത്തെ പരിഷ്കരണത്തിനും സ൪ക്കാ൪ ശ്രമിക്കുന്നുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംരക്ഷണ മാനദണ്ഡങ്ങളായിരിക്കും ഇക്കാര്യത്തിൽ സ൪ക്കാ൪ അവലംബിക്കുകയെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.