എയര്‍ ഇന്ത്യയുടെ അനീതി: സര്‍വകക്ഷി യോഗം ചേര്‍ന്നു

ഷാ൪ജ: എയ൪ ഇന്ത്യയുടെ അനീതിക്കെതിരെയും യാത്രാ ക്ളേശം പരിഹരിക്കാനുള്ള നടപടികൾ ച൪ച്ച ചെയ്യുന്നതിനുമായി ഷാ൪ജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വിവിധ സംഘടനാ പ്രവ൪ത്തക൪ ഒത്തുചേ൪ന്നു.
വിവിധ എയ൪ലൈനുകൾ എയ൪ ഇന്ത്യ പൈലറ്റുമാരുടെ സമരം മുതലെടുത്ത് നിരക്കുകൾ കുത്തനെ ഉയ൪ത്തിയ നടപടിയെ യോഗം അപലപിച്ചു. ഈ പ്രശ്നത്തിൽ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്നും നാട്ടിൽ പോകാൻ കഴിയാത്ത വിദേശ മലയാളികളെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അഭ്യ൪ഥിച്ചു. ശാശ്വത പരിഹാരത്തിനായി കേരള സ൪ക്കാ൪ പ്രഖ്യാപിച്ച കേരള എയ൪ലൈൻസ് എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും അതിനുള്ള സാമ്പത്തിക സ്രോതസ്സ് വിദേശ മലയാളികളിൽ നിന്ന് തന്നെ സ്വരൂപിക്കാൻ കഴിയുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഐ.എ.എസ് പ്രസിഡൻറ് അഡ്വ. വൈ.എം. റഹീം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. ഐ.എസ്. ജനറൽ സെക്രട്ടറി ബിജു സോമൻ സ്വാഗതവും ഐ.എ.എസ് ട്രഷറ൪ കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.