ജബല്‍ അലിയില്‍ 36 കിലോ ഹഷീഷുമായി രണ്ടുപേര്‍ പിടിയില്‍

ദുബൈ: ജബൽ അലിയിൽ 36 കിലോ ഹഷീഷുമായി രണ്ടുപേരെ ദുബൈയുടെ ആൻറി നാ൪കോടിക്സ് വിഭാഗം പിടികൂടി. സംഘത്തിലെ മുഖ്യസൂത്രധാരനായ മൂന്നാമൻ ഒളിവിലാണ്. ഇയാൾ മറ്റൊരു ഗൾഫ് രാജ്യത്തിലേക്ക് കടന്നതായി സൂചന ലഭിച്ചെന്ന് ദുബൈ പൊലീസിലെ ആൻറി നാ൪കോടിക്സ് വിഭാഗം ഡയറക്ട൪ മേജ൪ ജനറൽ അബ്ദുൽ ജലീൽ മഹ്ദി പറഞ്ഞു.
പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ അഞ്ച് ലക്ഷം ദി൪ഹം വിലവരും.
ജബൽ അലിയിൽ മയക്കുമരുന്ന് വിൽപന വ്യാപകമാകുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുട൪ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇടപാടുകാരൻ ചമഞ്ഞാണ് പൊലീസ് ഇവരെ സമീപിച്ചത്. മയക്കുമരുന്ന് കൈമാറാനുള്ള സ്ഥലവും സമയവും സിഗ്നലും പറഞ്ഞുറപ്പിച്ച് വെച്ചിരുന്നു. സിഗ്നൽ കൊടുത്തപ്പോൾ മയക്കുമരുന്നുമായി ഇവരത്തെുകയും മറഞ്ഞുനിന്ന ആൻറി നാ൪കോടിക് ഉദ്യോഗസ്ഥ൪ പിടികൂടുകയുമായിരുന്നു. ഇവരെ തുട൪ നിയമനടപടികൾക്കായി ദുബൈ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.