50 ലക്ഷം നോല്‍ കാര്‍ഡുകള്‍, പ്രതിദിനം 15 ലക്ഷം ഇടപാടുകള്‍

ദുബൈ: ദുബൈയിലെ പൊതുഗതാഗത മാ൪ഗങ്ങളിൽ ഉപയോഗിക്കുന്ന നോൽ കാ൪ഡിന് അംഗീകാരം. മിഡിലീസ്റ്റ് സ്മാ൪ട് കാ൪ഡ് അവാ൪ഡ്സിൽ ‘മിഡിലീസ്റ്റിലെ മികച്ച പ്രീപെയ്ഡ് കാ൪ഡ്’ അവാ൪ഡാണ് നോൽ കാ൪ഡിനെ തേടിയത്തെിയത്. 2009ൽ ദുബൈ മെട്രോ സ൪വീസ് ആരംഭിച്ച ശേഷം ഇതുവരെ 50 ലക്ഷം നോൽ കാ൪ഡുകൾ ഉൽപാദിപ്പിച്ചിട്ടുണ്ടെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോ൪ട്ട് അതോറിറ്റി (ആ൪.ടി.എ) ചെയ൪മാൻ മത്താ൪ അൽ തായ൪ പറഞ്ഞു. പ്രതിദിനം നോൽ കാ൪ഡുകൾ ഉപയോഗിച്ച് 15 ലക്ഷം ഇടപാടുകൾ നടക്കുന്നുണ്ട്. ദുബൈ മെട്രോ, പൊതുബസുകൾ, വാട്ട൪ ബസ് എന്നിവയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ടാഗ് ചെയ്യുന്നതും പാ൪ക്കിങ് ഫീ അടക്കുന്നതും റീചാ൪ജ് ചെയ്യുന്നതും എല്ലാം കൂടി ഉൾപ്പെടുത്തിയാണ് ഇത്. പൊതുഗതാഗത മാ൪ഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നെന്ന വസ്തുത കൂടിയാണ് ഈ കണക്ക് തെളിയിക്കുന്നതെന്ന് മത്താ൪ അൽ തായി൪ ചൂണ്ടിക്കാട്ടി. നോൽ കാ൪ഡുകൾ വാങ്ങുന്നതിനും ടോപ് അപ് ചെയ്യുന്നതിനും ആയിരത്തോളം ഒൗട്ലെറ്റുകളും ദുബൈയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.