ആറ് മാസത്തിനകം 6,277 പെര്‍മിറ്റുകള്‍ അനുവദിച്ചു: മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി

മനാമ: കഴിഞ്ഞ ആറ് മാസത്തനിടയിൽ 6,277 ബിൽഡിങ് പെ൪മിറ്റുകൾ അനുവദിച്ചതായി മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രി ഡോ. ജുമുഅ ബിൻ അഹ്മദ് അൽകഅ്ബി വ്യക്തമാക്കി. ഏക ജാലക കേന്ദ്രം വഴിയും വിവിധ മുനിസിപ്പാലിറ്റി കാര്യാലയങ്ങൾ വഴിയുമാണ് പെ൪മിറ്റുകൾ നൽകിയിട്ടുള്ളത്.
പുതിയ നിക്ഷേപങ്ങൾ ആക൪ഷിക്കുന്നതിനും ജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനുമുള്ള ഭരണാധികാരികളുടെ നി൪ദേശം മുന്നിൽ വെച്ചാണ് പെ൪മിറ്റുകൾ നൽകിയതെന്ന് മന്ത്രി കൂട്ടിച്ചേ൪ത്തു. നിക്ഷേപങ്ങൾ, വ്യവസായിക വികസനം, റസിഡൻഷ്യൽ ബിൽഡിങുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവക്കായി 1,761,653 സ്ക്വയ൪ മീറ്റ൪ സ്ഥലമാണ് കെട്ടിടങ്ങൾക്കായി അനുവദിച്ചത്. രാജ്യത്തെ സാമ്പത്തിക ഉണ൪വിന് ഇത് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സെൻട്രൽ ഏരിയ മുനിസിപ്പാലിറ്റി 1,937, നോ൪ത്തേൺ മുനിസിപ്പാലിറ്റി 1,895, മുഹറഖ് മുനിസിപ്പാലിറ്റി 1,188, മനാമ മുനിസിപ്പാലിറ്റി 774, സതേൺ മുനിസിപ്പാലിറ്റി 483 എന്നിങ്ങനെയാണ് പെ൪മിറ്റുകൾ അനുവദിച്ചിട്ടുള്ളത്. ലൈസൻസുകൾക്കുള്ള അപേക്ഷ സ്വീകരിക്കലും അവ അനുവദിക്കലും പൂ൪ണമായും ഓൺലൈൻ വഴിയാണ് മന്ത്രാലയം ചെയ്തുകൊണ്ടിരിക്കുന്നത്. നിക്ഷേപക൪ക്ക് കാലതാമസമുണ്ടാകാതിരിക്കാൻ നിബന്ധനകൾ പൂ൪ത്തിയാക്കിയ അപേക്ഷകൾക്ക് ഉടൻ തന്നെ പെ൪മിറ്റ് നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.