മനാമ: വെള്ളിയാഴ്ച രാത്രി പുറപ്പെടേണ്ട ജെറ്റ് എയ൪വേസിൻെറ മുംബൈ വിമാനം പുറപ്പെടാൻ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കിയതായി പരാതി. രാത്രി 9.25നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.
എന്നാൽ, ബോ൪ഡിങ് പാസ് നൽകിയ ശേഷവും എപ്പോൾ വിമാനം പുറപ്പെടുമെന്ന് അധികൃത൪ ഉറപ്പിച്ചു പറഞ്ഞില്ല. പിന്നീട് 11.45ഓടെയാണ് വിമാനം പുറപ്പെട്ടത്. ഇതുകാരണം മുംബൈയിൽനിന്ന് കണക്ഷൻ ഫൈ്ളറ്റിൽ പോകേണ്ട കേരളത്തിലേക്കുള്ള യാത്രക്കാ൪ ഉൾപ്പെടെയുള്ളവ൪ ദുരിതത്തിലായി. മുംബൈയിൽനിന്ന് കൊച്ചിയിലേക്കുള്ള കണക്ഷൻ ഫൈ്ളറ്റിൽ സീറ്റില്ലാതെ വരുമ്പോൾ ബഹ്റൈനിൽനിന്ന് പുറപ്പെടുന്ന വിമാനം എയ൪ലൈൻസ് അധികൃത൪ മനപ്പൂ൪വം വൈകിപ്പിക്കുന്നതാണെന്നാണ് യാത്രക്കാരുടെ പരാതി. ഇതിന് മുമ്പും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് യാത്രക്കാ൪ പറഞ്ഞു.
സാധാരണ 9.25ന് പുറപ്പെടുന്ന വിമാനം പുല൪ച്ചെ മുംബൈയിൽ എത്തുകയും 6.15നുള്ള കൊച്ചി ഫൈ്ളറ്റിൽ കേരളത്തിലേക്കുള്ള യാത്രക്കാരെ അയക്കുകയുമാണ് ചെയ്യാറുള്ളത്.
രാവിലെ എട്ടിന് ഫൈ്ളറ്റ് കൊച്ചിയിൽ എത്തും. അതുകൊണ്ടുതന്നെ ശനിയാഴ്ച ശവ സംസ്കാര ചടങ്ങിനും കല്യാണത്തിനും പങ്കെടുക്കേണ്ടിയിരുന്ന യാത്രക്കാ൪ ഫൈ്ളറ്റിലുണ്ടായിരുന്നു. രാവിലെയുള്ള ഫൈ്ളറ്റ് നഷ്ടപ്പെട്ടതു കാരണം ഉച്ചക്കു ശേഷമാണ് ഇവരെ ഹൈദരാബാദ് വഴിയും ചെന്നെ വഴിയുമെല്ലാം കൊച്ചിയിൽ എത്തിച്ചത്.
പലരും വീട്ടിൽ എത്തിയപ്പോൾ രാത്രി എട്ട് മണിയായിരുന്നു. അപ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നു. മുംബൈയിൽ ഉച്ചക്ക് ശേഷമുള്ള ഫൈ്ളറ്റിനായി കാത്തിരിക്കുന്ന സമയത്ത് റിഫ്റഷ്മെൻറിനുള്ള സൗകര്യവും അധികൃത൪ ചെയ്തില്ളെന്ന് അവ൪ കുറ്റപ്പെടുത്തി. അതേസമയം, സാങ്കേതിക തകരാ൪ കാരണമാണ് ഫൈ്ളറ്റ് പുറപ്പെടാൻ വൈകിയതെന്ന് ജെറ്റ് എയ൪വേസ് അധികൃത൪ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.