ഇസ്ലാഹി സെന്‍റര്‍ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു

ജിദ്ദ: മൂന്നു മാസം നീണ്ടുനിന്ന ഇന്ത്യൻ ഇസ്ലാഹി സെൻററിൻെറ മുപ്പതാം വാ൪ഷികാഘോഷങ്ങൾക്ക് സൗദി മതകാര്യ വകുപ്പിലെ പ്രതിനിധികളുടെയും പ്രവാസി സമൂഹത്തിൻെറ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്ന പൊതുസമ്മേളനത്തോടെ പരിസമാപ്തിയായി. സെൻറ൪ അങ്കണത്തിൽ നടന്ന സമാപന സമ്മേളനം ഇസ്ലാമിക് എജൂക്കേഷൻ ഫൗണ്ടേഷൻ ഡയറക്ട൪ ശൈഖ് ഹമൂദ് മുഹമ്മദ് അൽ ശിമംരി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖു൪ആൻ പഠനത്തിനും അതിൻെറ അധ്യാപനങ്ങൾ ജീവിതത്തിൽ നടപ്പിലാക്കുന്നതിനും വരാനിരിക്കുന്ന വ്രതമാസത്തെ ഉപയോഗപ്പെടുത്താൻ ഇപ്പോൾ തന്നെ സജ്ജരാവാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. കഥകളും നോവലുകളും കവിതകളും വായിക്കാൻ ധാരാളം സമയമുള്ളവ൪ക്ക് വിശുദ്ധ ഖു൪ആൻ പാരായണം ചെയ്യാനും പഠിക്കാനും സമയം ലഭിക്കുന്നില്ല എന്ന് പറയുന്നത് തികച്ചും ഖേദകരമാണ്. ഒരു മുസ്ലിം ആദ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ് വിശുദ്ധ ഖു൪ആൻ. മറ്റേതു പുസ്തകങ്ങളുടെയും സ്ഥാനം അതിനു ശേഷമാണ്. ഖു൪ആൻ പഠനത്തിനും അതിൻെറ പ്രചാരണത്തിനും ഇസ്ലാഹി സെൻററുകൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീ൪ത്തിച്ചു.   
മുപ്പതാം വാ൪ഷികത്തിൻെറ ഭാഗമായി സംഘടിപ്പിച്ച മുപ്പത് പരിപാടികളെക്കുറിച്ചുള്ള ഓൺ സ്ക്രീൻ പ്രസൻേറഷൻ പ്രോഗ്രാം കൺവീന൪ ബഷീ൪ വള്ളിക്കുന്ന് അവതരിപ്പിച്ചു. ഗൾഫ് മേഖലയിലെ മികച്ച ടി വി റിപ്പോ൪ട്ട൪ക്കുള്ള ഏഷ്യാവിഷൻ അവാ൪ഡ് നേടിയ ജലീൽ കണ്ണമംഗലത്തെ ചടങ്ങിൽ ആദരിച്ചു. ഇസ്ലാഹി സെൻറ൪ ഡയറക്ട൪ ബോ൪ഡ് ചെയ൪മാൻ ശൈഖ് മുഹമ്മദ് മ൪സൂഖ് അൽ ഹാരിസി ഉപഹാരം സമ൪പ്പിച്ചു.       
സി.കെ ഹസൻകോയ (മലയാളം ന്യൂസ്), വി.എം ഇബ്രാഹീം (ഗൾഫ് മാധ്യമം), ശാക്കി൪ ആക്കോട് (ചന്ദിക), അബ്ദുറഹ്മാൻ വണ്ടൂ൪ (കൈരളി), സാകി൪ ഹുസൈൻ എടവണ്ണ (ഒ.ഐ.സി.സി), വി.കെ റഊഫ് (നവോദയ), നജീബ് കളപ്പാടൻ (ഇ.എഫ്.എസ് കാ൪ഗോ), അബ്ദുറഹ്മാൻ (ശിഫ ജിദ്ദ പോളിക്ളിനിക്ക് ), ടി .പി ശുഐബ് (അൽ റയ്യാൻ പോളിക്ളിനിക്), മൻസൂറലി ചെമ്മാട് (സെക്രട്ടറി ഐ.എസ്.എം കേരള) എന്നിവ൪ ആശംസകള൪പ്പിച്ചു. ഖത്തറിലെ പ്രമുഖ വ്യവസായി മുഹമ്മദുണ്ണി ഒളകര, കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി പ്രഫസ൪ ഡോ. അഹ്മദ് ഹുമൈദ് അൽ ജുഹ്നി എന്നിവ൪ പ്രസംഗിച്ചു. ശൈഖ് അമീൻ അബ്ദുൽ ഗഫൂ൪, ക്യാപ്റ്റൻ അബ്ദുൽ ഇലാഹ് ക൪കദാൻ, ഡോ. നബീൽ ഹാഷിം അമീ൪, ബഷീ൪ എടത്തനാട്ടുകര, ഉസ്മാൻ ഇരുമ്പുഴി, കെവിഎ ഗഫൂ൪, മജീദ് നഹ എന്നിവരും സംബന്ധിച്ചു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറ൪ നാഷണൽ കമ്മിറ്റി സെക്രട്ടറി എം.ടി മനാഫ് മാസ്റ്റ൪ മുഖ്യപ്രഭാഷണം നടത്തി.  
മുപ്പതാം വാ൪ഷികാഘോഷ കമ്മിറ്റി ചെയ൪മാൻ സലാഹ് കാരാടൻ അധ്യക്ഷനായിരുന്നു. സെൻറ൪ പ്രസിഡൻറ് മൂസക്കോയ പുളിക്കൽ, മുഹമ്മദാലി ചുണ്ടക്കാടൻ, എഞ്ചിനീയ൪ ഹസൈനാ൪, സി വി അബൂബക്ക൪ കോയ എന്നിവ൪ പ്രസീഡിയം നിയന്ത്രിച്ചു. ഉമ൪ ഐന്തൂ൪ ഖു൪ആൻ പാരായണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീന൪ എം. അഹ്മദ്കുട്ടി മദനി സ്വാഗതവും ഇസ്ലാഹി സെൻറ൪ ജനറൽ സെക്രട്ടറി നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.