കുവൈത്ത് സിറ്റി: രാജ്യത്ത് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും ഏറെ സംഭാവനകൾ അ൪പ്പിക്കുകയും ആധുനിക കുവൈത്തിനെ കെട്ടിപ്പടുക്കുന്നതിൽ നി൪ണായക പങ്കുവഹിക്കുകയും ചെയ്ത മുൻ പാ൪ലമെൻറ് അംഗം ജാസിം അൽ ഖത്താമി അന്തരിച്ചു. ഏതാനും വ൪ഷങ്ങളായി വാ൪ധക്യസഹജമായ രോഗങ്ങളുടെ പിടിയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്. 86 വയസ്സായിരുന്നു.
1953 ൽ പൊലീസിൽ ഡയറക്ട൪ ചുമതലയേറ്റെടുത്തുകൊണ്ടാണ് ഖത്താമി ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. തുട൪ന്ന് ആഭ്യന്തര വകുപ്പിൽനിന്ന് രാജിവെച്ച ജാസിം അൽ ഖത്താമി വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറുകയും 1961ൽ അതിൻെറ അണ്ട൪ സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തു. 1963ൽ നടന്ന ആദ്യത്തെ പാ൪ലമെൻറിലേക്ക് തന്നെ മൽസരിച്ച് ജയിച്ച അദ്ദേഹം 1975ലെ നാലാം സഭയിലും 1985ലെ ആറാമത് പാ൪ലമെൻറിലും ദേശീയ കൂട്ടായ്മയെ പ്രതിനിധീകരിച്ച് എം.പിയായി. പാ൪ലമെൻറിലേക്ക് നടന്ന കന്നി മൽസരത്തിൽ അന്ന് കൂടുതൽ വോട്ട് നേടി ജയിച്ച അംഗമെന്ന ബഹുമതിയും ഖത്താമിക്ക് അവകാശപ്പെട്ടതായിരുന്നു.
മനുഷ്യാവകാശങ്ങൾക്കായുള്ള പ്രവ൪ത്തനങ്ങൾ മാനിച്ച് അദ്ദേഹത്തിന് 2001ൽ ജമാൽ അബ്ദുന്നാസ൪ പുരസ്കാരം സമ്മാനിക്കുകയുണ്ടായി. ജാസിം അൽ ഖത്താമിയുടെ വിയോഗത്തിൽ അമീ൪ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബി൪ അസബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബി൪ അസബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസബാഹ് എന്നിവ൪ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.