കുവൈത്ത് സിറ്റി: രാജ്യത്തെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളെ തുട൪ന്നുള്ള പ്രതിസന്ധി നേരത്തെ എടുത്ത പല മന്ത്രിതല തീരുമാനങ്ങളെയും ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. 2006 ലെ പാ൪ലമെൻറിനെ പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഭരണഘടന കോടതി വിധിയും തുട൪ന്നുള്ള മന്ത്രിസഭയുടെ രാജിയുമാണ് തന്ത്രപ്രധാനമായ പലതീരുമാനങ്ങൾക്കും വിലങ്ങുതടിയായിരിക്കുന്നത്.
പ്രധാനമായി മനുഷ്യക്കച്ചവടത്തിനും തൊഴിൽ ചൂഷണത്തിനും എതിരായി പുതിയ ലേബ൪ അതോറിറ്റി നിലവിൽ വരുന്നതിന് നിലവിലെ സാഹചര്യം കാലതാമസം ഉണ്ടാക്കിയേക്കാനാണ് സാധ്യതയെന്നാണ് നിരീക്ഷകരുടെ മതം. നിലവിലെ സ്പോൺസ൪ഷിപ്പിന് പകരം ലേബ൪ അതോറിറ്റി രൂപവത്കരിക്കാൻ തത്വത്തിൽ അംഗീകാരം ഉണ്ടായെങ്കിലും ഭേദഗതിയോടെ അതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം പാ൪ലമെൻറ് കൈകൊള്ളാനിരിക്കെയാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂപപ്പെട്ടത്.
രാജ്യത്ത് നടക്കുന്ന തൊഴിൽ ചൂഷണത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും പരിഹാരമെന്ന നിലയിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെയാണ് ലേബ൪ അതോറിറ്റി രൂപവത്കരണം കാത്തിരുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ആക്ഷേപങ്ങൾ വിളിച്ചുവരുത്തിയ മനുഷ്യക്കച്ചവടം പോലുള്ള കാര്യങ്ങൾ രാജ്യത്തുനിന്ന് ഇല്ലായ്മചെയ്യാനും ലേബ൪ അതോറിറ്റിയുടെ രൂപവത്കരണം അനിവാര്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.