മൂന്നിടത്ത് അഗ്നിബാധ; ആളപായമില്ല

കുവൈത്ത് സിറ്റി: രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധ അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. ജനൂബ് സു൪റയിൽ നി൪മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിത്തിൻെറ ഏറ്റവും മുകൾ നിലയിലുണ്ടായ അഗ്നിബാധ ഉടൻ സ്ഥലത്തത്തെിയ അഗ്നിശമന സേന അണക്കുകയായിരുന്നു.
ജലീബിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെ ജലീബിൽ വിദേശികൾ താമസിക്കുന്ന കെട്ടിടത്തിലാണ് തീ പട൪ന്നത്. ജലീബ്, അ൪ദിയ എന്നിവിടങ്ങളിൽനിന്ന് ഫയ൪ഫോഴ്സ് യൂനിറ്റുകൾ എത്തിയാണ് തീ അണച്ചത്.
ജഹ്റ അങ്കറയിലായിലാണ് മൂന്നാമത്തെ അഗ്നിബാധ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സ്ക്രാപ്യാ൪ഡിലെ പഴയ ഫ൪ണിച്ചറുകൾ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ചത്. വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽനിന്ന് ഫയ൪ഫോഴ്സ് യൂനിറ്റുകളത്തെി തീ അണക്കുകയായിരുന്നു. മൂന്നിടത്തും ആളപായമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.