ഇന്ത്യ-യു.എ.ഇ ടൂറിസം പ്രമോഷന്‍ ഫോറം വരുന്നു

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിൽ ടൂറിസം മേഖലയിൽ സഹകരണം ശക്തമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ടൂറിസം മേഖലയിലെ പുതിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും അടുത്തമാസം ഒപ്പുവെക്കും. ഇരുരാജ്യങ്ങളിലും ഈ വ൪ഷം വിനോദസഞ്ചാര വ൪ഷമായി ആചരിക്കാനും തീരുമാനമായി. ഈ വ൪ഷം അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ടൂറിസം മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും അവയുടെ പരിഹാര മാ൪ഗങ്ങളും ഉന്നമനത്തിനായി നടപ്പാക്കേണ്ട പരിഷ്കാരങ്ങളും ച൪ച്ച ചെയ്ത് നി൪ദേശിക്കുന്നതിന് ടൂറിസം പ്രമോഷൻ ഫോറം നിലവിൽ വരും.
യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി എം.കെ. ലോകേഷ് നേതൃത്വം നൽകുന്ന ഫോറം ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ അടങ്ങുന്നതാണ്. ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ൪, ടൂ൪ ഓപറേറ്റ൪മാ൪, ട്രാവൽ എജൻസികൾ, വിമാന കമ്പനി പ്രതിനിധികൾ, മാധ്യമ പ്രവ൪ത്തക൪ എന്നിവ൪ ഫോറ·ിൽ അംഗങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ ടൂറിസം അധികൃതരുമായുള്ള ച൪ച്ചക്കും ഇന്ത്യൻ ടൂറിസത്തിൻെറ ‘ഇൻക്രഡ്ബിൾ ഇന്ത്യ’ റോഡ് ഷോയുമായി ബന്ധപ്പെട്ടും ദുബൈയിലത്തെിയ സുബോധ് കാന്ത് സഹായി വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. വിസ സംബന്ധിച്ച പ്രശ്നങ്ങൾ, ഇന്ത്യൻ ടൂറിസത്തിൻെറ പ്രചാരണം സംബന്ധിച്ച പാകപ്പിഴകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഫോറം ച൪ച്ച ചെയ്യും. ഫോറത്തിൻെറ നി൪ദേശങ്ങൾ കൂടി പരിഗണിച്ച ശേഷമേ ടൂറിസം കാമ്പയിൻ അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കൂയെന്നും മന്ത്രി വ്യക്തമാക്കി.
യു.എ.ഇക്ക് പുറമേ, മറ്റ് രാജ്യങ്ങളുമായും ഇത്തരത്തിൽ ടൂറിസം പ്രമോഷൻ ഫോറം രൂപവത്കരിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 20 രാജ്യങ്ങളുമായി ഇത്തരത്തിൽ ഫോറം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2012ൽ ടൂറിസം മേഖലക്ക് വലിയ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നത്. ഇതോടനുബന്ധിച്ചാണ് ഈ മേഖലയിൽ പുതിയ കരാറുകളും സമിതികളും വരുന്നത്. ടൂറിസം മേഖലയിലെ വികസനത്തിന് വരുംവ൪ഷങ്ങളിൽ ഇന്ത്യയിൽ 40,000 കോടി രൂപയുടെ നിക്ഷേപം നടത്തും. അമ്യൂസ്മെൻറ് പാ൪ക്കുകൾ, എക്സിബിഷൻ സെൻററുകൾ, ഹോട്ടലുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കാണ് ഇത്രയും തുക ചെലവഴിക്കുക.  2016ഓടെ ഇത് പൂ൪ത്തിയാക്കാൻ കഴിയും. സ൪വ സൗകര്യങ്ങളുമുള്ള രണ്ട് ലക്ഷം ഹോട്ടൽ മുറികളുടെ ആവശ്യം ഇന്ത്യയിലുണ്ടെന്നാണ് കണ്ടത്തെിയിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടൂറിസം വികസനം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയിലെ വൈവിധ്യത്തെ കുറിച്ച് വിദേശ രാജ്യങ്ങളിൽ പ്രചാരണം ശക്തമാക്കും. ആയു൪വേദം, സിദ്ധവൈദ്യം, യോഗ എന്നിവയുൾപ്പെട്ട മെഡിക്കൽ ടൂറിസവും കടലോര സൗന്ദര്യം ആസ്വദിക്കാവുന്ന ബീച്ച് ടൂറിസവും ഹിമാലയത്തിലെ ശാന്തത അനുഭൂതി പകരുന്ന പീസ് ടൂറിസവും സാഹസിക ടൂറിസവും ഗോവയിലെയും കേരളത്തിലെയും മൺസൂൺ ടൂറിസവും എല്ലാം ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. യു.എ.ഇയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് പ്രത്യേക പാക്കേജും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.   
യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി എം.കെ. ലോകേഷ്, ഇന്ത്യൻ കോൺസൽ ജനറൽ സഞ്ജയ് വ൪മ, ഇന്ത്യൻ ടൂറിസം ജോയൻറ് സെക്രട്ടറി ആനന്ദ്കുമാ൪, ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി അമൃത റാവത്ത് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ ടൂറിസ്റ്റുകളെയും നിക്ഷേപകരെയും യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് ആക൪ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ‘ഇൻക്രഡ്ബിൾ ഇന്ത്യ’ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. റോഡ് ഷോയിൽ ഇന്ത്യയുടെ പാരമ്പര്യ നൃത്തരൂപങ്ങളും അവതരിപ്പിച്ചു. യു.എ.ഇ ടൂറിസം വകുപ്പ് പ്രതിനിധികൾ, ടൂ൪ ഓപറേറ്റ൪മാ൪ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.